Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിറസാന്നിധ്യമായി ഖത്തർ അമീറും ഭാര്യയും

May 07, 2023

May 07, 2023

ന്യൂസ്‌റൂം ബ്യുറോ
ലണ്ടൻ :ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും പത്നി ഷെയ്ഖ ജവഹറും ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു.ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആബെയിലായിരുന്നു ചടങ്ങ്. ഇന്നലെ ചാള്‍സ് മൂന്നാമന്‍ രാജാവ് ബക്കിങ്ഹാം കൊട്ടാരത്തിൽ ഒരുക്കിയ വിരുന്നിലും ഇരുവരും പങ്കെടുത്തിരുന്നു.

മാതാവായ രണ്ടാം എലിസബത്ത് രാജ്ഞി കഴിഞ്ഞ സെപ്തംബറില്‍ മരണമടഞ്ഞതോടെയാണ് കിരീടാവകാശിയായ ചാള്‍സ് രാജാവായി ഉയ‌ര്‍ത്തപ്പെട്ടത്. വെസ്റ്റ്മിന്‍സ്റ്റര്‍ ദേവാലയത്തില്‍ കിരീടധാരിയാവുന്ന നാല്പതാമത്തെ ബ്രിട്ടീഷ് രാജാവാണ് 74കാരനായ ചാള്‍സ് മൂന്നാമന്‍.

കിരീട ധാരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഖത്തർ അമീർ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച ‌നടത്തിയിരുന്നു.

ലണ്ടനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ചര്‍ച്ചയായി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News