Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ചെക് റിപ്പബ്ലിക്കിൽ ഖത്തർ അമീറിന് ഗംഭീര വരവേൽപ്,ഖത്തറുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ

October 05, 2022

October 05, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഔദ്യോഗിക സന്ദർശനത്തിനായി ചെക്ക് റിപ്പബ്ലിക്കിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് പ്രാഗ് കാസിലിലെ പ്രസിഡന്റിന്റെ വസതിയിൽ ഔദ്യോഗിക സ്വീകരണം.പ്രസിഡന്റ് മിലോസ് സെമാൻ അമീറിനെ സ്വീകരിച്ചു.

ഖത്തർ, ചെക്ക് ദേശീയ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ്  ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അമീർ രാജ്യത്തിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.ചെക്ക് ഔദ്യോഗിക പ്രതിനിധി സംഘത്തിലെ ഉന്നതതല പ്രതിനിധികളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും അമീർ കൂടിക്കാഴ്ച നടത്തി.

ഉക്രെയ്നിലെ റഷ്യൻ അധിനിവേശവും തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധിയും തുടങ്ങിയ ശേഷം ഖത്തറുമായുള്ള നയതന്ത്ര ബന്ധത്തിൽ യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ താൽപര്യം കാണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ എണ്ണ, വാതക ശേഖരമുള്ള രാജ്യമാണ് ഖത്തർ.

"പ്രാഗ് കാസിലിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ, നിലവിലെ പ്രധാന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനായി ചെക്ക് റിപ്പബ്ലിക് ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ രാഷ്ട്രീയ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനുള്ള നല്ല  അവസരമാണ് ഖത്തർ അമീറിന്റെ സന്ദർശന"മെന്ന്" ചെക്ക് പ്രസിഡന്റിന്റെ വക്താവ് ജിരി ഒവ്‌ചാകെക് പ്രതികരിച്ചു.

ഖത്തറുമായുള്ള സാമ്പത്തിക സഹകരണം സംബന്ധിച്ച കരാറിന് ചെക്ക് സർക്കാർ കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News