Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എയർബസ്-380 വിമാനങ്ങൾ സർവീസുകൾ അവസാനിപ്പിക്കുമെന്ന് ഖത്തർ എയർവെയ്‌സ് സി.ഇ.ഒ

June 25, 2023

June 25, 2023

ന്യൂസ്‌റൂം ബ്യുറോ  
ദോഹ :  ഖത്തർ എയർവേയ്‌സിന്റെ എയർബസ് 380 വിമാനങ്ങളുടെ സർവീസ് നിർത്തലാക്കുമെന്ന് ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബേക്കർ ഘട്ടം ഘട്ടമായാണ് സർവീസുകൾ അവസാനിപ്പിക്കുക.ആകെയുള്ള പത്ത് എ380 വിമാനങ്ങളിൽ 8 എണ്ണം മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നതെന്നും അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ അവയുടെ ഉപയോഗം പൂർണമായും നിർത്തലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പാരീസിൽ എയർഷോയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ്  അൽബേക്കർ ഇക്കാര്യം വ്യക്തമാക്കിയത്.

10 എ380 വിമാനങ്ങൾക്ക് പകരം എ350 ഉപയോഗിക്കും. 2020ൽ കോവിഡ് കാലത്താണ് തകരാർ കണ്ടെത്തിയതിനെ തുടർന്ന് എ380 വിമാനങ്ങൾ നിലത്തിറക്കിയത്. 2021 ൽ വ്യോമ മേഖലയിൽ തിരക്കേറിയതോടെ തകരാറുകൾ പരിഹരിച്ച് സർവീസ് പുനരാരംഭിക്കുകയായിരുന്നു.

എ380 വിമാനങ്ങളുടെ തകരാർ സംബന്ധിച്ച് നിർമാണ കമ്പനിയായ എയർബസിനെതിരെ ഖത്തർ എയർവേയ്‌സ് കോടതിയിൽ നൽകിയ കേസ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒത്തുതീർപ്പായത്. നിയമ യുദ്ധങ്ങൾക്കിടെ റദ്ദാക്കിയ 73 വിമാനങ്ങൾക്കുള്ള ഓർഡറും പുനഃസ്ഥാപിച്ചിരുന്നു.

അടുത്തിടെയാണ് പുതിയ ദീർഘദൂര വിമാനങ്ങളിൽ നിന്ന് ഫസ്റ്റ് ക്ലാസ് കാബിനുകൾ ഒഴിവാക്കുന്നതായി അൽബേക്കർ പ്രഖ്യാപിച്ചത്. ഫസ്റ്റ് ക്ലാസിലെ അതേ സൗകര്യങ്ങൾ ബിസിനസ് ക്ലാസിനും നൽകുന്നതിനെ തുടർന്നാണിത്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/B5cRGSkveuO5fUeQTErqlq

 


Latest Related News