Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ എയർവെയ്‌സ് യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ,ഫെയർ ഫാമിലി ടിക്കറ്റ് ഘടനയിൽ ഭേദഗതി 

November 10, 2019

November 10, 2019

ദോഹ : യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന തരത്തിൽ യാത്രാ ക്ലാസിലെ ഫെയര്‍ ഫാമിലി ടിക്കറ്റ് ഘടന ഖത്തര്‍ എയര്‍വേയ്‌സ് പരിഷ്കരിച്ചു.. പുതിയ ആറ് വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള പുതിയ മാറ്റങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിൽ വന്നു. യാത്രക്കാര്‍ക്ക് ഗുണകരമായ തരത്തില്‍ ലളിതമായാണ് ഫെയര്‍ ഫാമിലി ടിക്കറ്റ് ഘടനയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ബിസിനസ് ക്ലാസില്‍ ക്ലാസിക്, കംഫര്‍ട്ട്, എലൈറ്റ്, ഇക്കോണമി ക്ലാസില്‍ ക്ലാസിക്, കണ്‍വീനിയന്‍സ്, കംഫര്‍ട്ട് എന്നിങ്ങനെ ആറു പുതിയ യാത്രാ ക്ലാസുകളാണ് ഫെയര്‍ ഫാമിലി വിഭാഗത്തിലുള്ളത്. പുതിയ മാറ്റം അനുസരിച്ച് ഇക്കോണമി ക്ലാസ് ടിക്കറ്റെടുക്കുമ്പോള്‍ അധികമായി അഞ്ച് കിലോഗ്രാം ബാഗേജ് ആനുകൂല്യമാണ് ഓരോ ഫെയര്‍ ഫാമിലിക്കും ലഭിക്കുക.. ഇക്കോണമി ക്ലാസ് കംഫര്‍ട്ട് ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ കോംപ്ലിമെന്ററിയായി ഇഷ്ടമുള്ള സീറ്റ് ലഭിക്കും. ഇക്കോണമി കംഫര്‍ട്ട് അല്ലെങ്കില്‍ ബിസിനസ് എലൈറ്റ് ക്ലാസ് ടിക്കറ്റെടുക്കുന്നവര്‍ക്ക് യാത്രാ തീയതിയില്‍ ഇഷ്ടാനുസരണം മാറ്റം വരുത്താനും സേവന നിരക്കില്ലാതെ റീഫണ്ടിനും അര്‍ഹത ലഭിക്കും.

എല്ലാ ക്ലാസുകളിലും ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രിവിലേജ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ഏത് ഫെയര്‍ ഫാമിലിയാണ് തിരഞ്ഞെടുത്തത് എന്നതനുസരിച്ച് കൂടുതല്‍ ക്യൂമൈല്‍സും ലഭിക്കും. ഫെയര്‍ ഫാമിലി ടിക്കറ്റിനായി ഖത്തര്‍ എയര്‍വേയ്‌സില്‍ നേരിട്ട് ബുക്ക് ചെയ്യുന്നവര്‍ക്ക് ഭാവിയിലേക്കുള്ള യാത്രാ വൗച്ചര്‍ ആയി ടിക്കറ്റ് മാറ്റാനും ഖത്തര്‍ ഡ്യൂട്ടി ഫ്രീയിലും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ റീട്ടെയ്ല്‍, ഭക്ഷ്യ, ശീതള പാനീയ വില്‍പന ശാലകളിലും  40 ശതമാനം വരെ ഇളവും ലഭിയ്ക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News