Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യക്കാർക്ക് കൂടുതൽ അവസരങ്ങൾ,ഖത്തർ എയർവെയ്‌സ് ഇന്ത്യയിൽ നിന്നും കൂടുതൽ ജീവനക്കാരെ നിയമിക്കുന്നു

September 10, 2022

September 10, 2022

ദോഹ : തങ്ങളുടെ ആഗോള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യാത്രക്കാർക്ക് മികച്ച അനുഭവങ്ങൾ നൽകുന്നതിനായി ഖത്തർ എയർവെയ്‌സ് ഇന്ത്യയിൽ നിന്നും കൂടുതൽ ജീവനക്കാരെ നിയമിക്കാൻ തയാറെടുക്കുന്നു.ഇതിന്റെ ഭാഗമായി 2022 സെപ്തംബർ 16 മുതൽ വിവിധ തസ്തികകളിലേക്ക്  ഇന്ത്യക്കാരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങുമെന്ന് ഖത്തർ എയർവേയ്‌സ് വാർത്താകുറിപ്പിൽ അറിയിച്ചു.അതേസമയം,ഇന്ത്യയിൽ നിന്നുള്ള  റിക്രൂട്ട്‌മെന്റ്  ജീവനക്കാരുടെ  പുനർനിയമനത്തിന്റെയും വിപുലീകരണത്തിന്റെയും ഭാഗമാണെന്നും കമ്പനി വ്യക്തമാക്കിയതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഖത്തർ ഡ്യൂട്ടി ഫ്രീ, ഖത്തർ ഏവിയേഷൻ സർവീസസ്, ഖത്തർ എയർവേയ്‌സ് കാറ്ററിംഗ് കമ്പനി, ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി തുടങ്ങി ദിയാഫത്തീന ഹോട്ടലുകൾ വരെയുള്ള വിവിധ വിഭാഗങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് ജീവനക്കാരെ നിയമിക്കാൻ ഖത്തർ എയർവെയ്‌സ് ലക്ഷ്യമാക്കുന്നത്.

അതേസമയം,റിക്രൂട്മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

കോർപ്പറേറ്റ്, വാണിജ്യ, മാനേജ്മെന്റ്, കാർഗോ, കസ്റ്റമർ സർവീസ്, എഞ്ചിനീയറിംഗ്, ഫ്ലൈറ്റ് ഓപ്പറേഷൻസ്, ഗ്രൗണ്ട് സർവീസ്, സേഫ്റ്റി തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News