Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മരുന്നുകൾക്കും മെഡിക്കൽ റിപ്പോർട്ടുകൾക്കുമുള്ള ഹോം ഡെലിവറി നിരക്ക് വീണ്ടും 30 റിയാലായി ഉയർത്തുമെന്ന് ഖത്തർ പോസ്റ്റ്

December 29, 2022

December 29, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : 2023 ജനുവരി 1 മുതൽ മരുന്നുകളുടെയും മെഡിക്കൽ സപ്ലൈകളുടെയും ഹോം ഡെലിവറി ഫീസിൽ മാറ്റം വരുത്തുമെന്ന് ഖത്തർ പോസ്റ്റൽ സർവീസസ് കമ്പനിയായ ഖത്തർ പോസ്റ്റ് അറിയിച്ചു..ഇതനുസരിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെയും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെയും  മരുന്നുകളും സപ്ലൈകളും മെഡിക്കൽ റിപ്പോർട്ടുകളും വീടുകളിലെത്തിക്കുന്നതിനുള്ള നിരക്ക് തുടർന്നും  20 റിയാലിന് പകരം 30 റിയാലായിരിക്കും.. ഖത്തർ പോസ്റ്റ് ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ സെപ്തംബറിൽ നിരക്ക് 30 റിയാലിൽ നിന്ന് 20 റിയാലായി താൽക്കാലികമായി കുറച്ചിരുന്നു.

 ഹെൽത്ത് കാർഡുള്ള രോഗികൾക്ക് ഓൺലൈൻ വഴി പണമടച്ചാൽ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ നിന്നും  പ്രൈമറി ഹെൽത്ത് കെയറിൽ നിന്നുമുള്ള മരുന്നുകളും മറ്റുൽപ്പന്നങ്ങളും ഖത്തർ പോസ്റ്റ് വീടുകളിൽ എത്തിക്കും.ഇതിനായി രോഗികൾ അവർ താമസിക്കുന്ന വീടിന്റെ കൃത്യമായ വിലാസം നൽകിയാൽ മതിയാകും.ഞായറാഴ്ച മുതൽ വ്യാഴം വരെ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ 16000 എന്ന നമ്പറിൽ വിളിച്ച്‌ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News