Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സ്വകാര്യ കാറുകളിൽ ഡ്രൈവർ ഉൾപെടെ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്യരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

April 24, 2020

April 24, 2020

ദോഹ : ഖത്തറിൽ സ്വകാര്യ കാറുകളിൽ ഡ്രൈവർ ഉൾപെടെ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ആഭ്യന്തര മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. കൊറോണ പ്രതിരോധ നടപടികള്‍ പാലിക്കേണ്ടത് പൊതുജനങ്ങളുടെ ദേശീയവും ധാര്‍മികവുമായ ബാധ്യതയാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.  കുടുംബമായി യാത്ര ചെയ്യുന്നവർ ഉൾപ്പെടെയുള്ളവർക്ക് ഈ നിർദേശം ബാധകമാവുമോ എന്നതുൾപെടെയുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് ലഭിക്കുമെന്നാണ് സൂചന.അതേസമയം,സാധാരണഗതിയിലുള്ള ഒരു സുരക്ഷാ മുൻകരുതൽ നിർദേശമായാണ് മന്ത്രാലയം ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടതെന്നാണ് സൂചന.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.       


Latest Related News