Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തനിച്ചാക്കി പോരേണ്ട,ലോകകപ്പിന് വരുമ്പോൾ പ്രിയപ്പെട്ട വളർത്തുജീവിയെ കൂടെക്കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ഇങ്ങനെ

October 20, 2022

October 20, 2022

അൻവർ പാലേരി 

ദോഹ :വീട് വിട്ട് പുറത്തുപോകുമ്പോൾ തങ്ങളുടെ അരുമകളായ വളർത്തുജീവികളെ കൂടി കൂടെ കൊണ്ടുപോകുന്നവരാണ് പലരും.എന്നാൽ രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യുമ്പോൾ വിമാന യാത്രയിൽ ഉൾപെടെ കാര്യങ്ങൾ സുഗമമാക്കുന്നതിന് പാലിച്ചിരിക്കേണ്ട ഒട്ടേറെ നടപടിക്രമങ്ങളുണ്ട്.

ഖത്തർ ലോകകപ്പിനായി വരുന്ന ഹയ്യ കാർഡ് ഉടമകൾക്ക് തങ്ങളുടെ പ്രിയപ്പെട്ട വളർത്തുജീവികളെ കൊണ്ടുവരുന്നതിനുള്ള വെറ്ററിനറി ഹെൽത്ത് സർട്ടിഫിക്കറ്റുകളും ഇറക്കുമതി പെർമിറ്റുകളും ലഭിക്കുന്നതിന് എന്തൊക്കെ നടപടിക്രമങ്ങളാണ് പാലിക്കേണ്ടതെന്ന്  മുനിസിപ്പാലിറ്റി മന്ത്രാലയം വിശദീകരിച്ചു.

ഇതുപ്രകാരം,വളർത്തു നായ്ക്കളെയും പൂച്ചകളെയും കൊണ്ടുവരുന്നതിന് കുറഞ്ഞത് 30 ദിവസം വലിഡിറ്റിയുള്ള ഇറക്കുമതി ലൈസൻസ് ആവശ്യമാണ്.ഈ വളർത്തുമൃഗങ്ങളിൽ ഇലക്ട്രോണിക് / മൈക്രോ ചിപ്പ് ഘടിപ്പിച്ചിരിക്കണം.അതേസമയം,വലുപ്പമേറിയതും അപകടകാരികളുമായ ഇനത്തിൽ പെട്ട നായ്ക്കളാണെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണെന്നും മുനിസിപ്പൽ മന്ത്രാലയം വ്യക്തമാക്കി.

സന്ദർശകർ അവരുടെ രാജ്യത്തേക്ക് മടങ്ങുമ്പോൾ വളർത്തുമൃഗങ്ങളെ നിർബന്ധമായും തിരികെക്കൊണ്ടുപോകണമെന്നും വ്യവസ്ഥയുണ്ട്.

ഇറക്കുമതി പെർമിറ്റ് നേടുന്നതിനുള്ള നിബന്ധനകൾ

1. നായ്ക്കളും പൂച്ചകളും 7 മാസത്തിൽ കൂടുതൽ പ്രായമുള്ളവ ആയിരിക്കണം.

2.പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് എടുത്തിരിക്കണം.
3. പൂച്ചകൾക്ക് ട്രിപ്പിൾ വാക്സിനേഷൻ എടുത്തിരിക്കണം

4.ഖത്തറിലേക്ക് പ്രവേശിക്കുമ്പോൾ വാക്സിനേഷൻ കാലയളവ്  കാലയളവ് സാധുതയുള്ളതായിരിക്കണം.

5.നായ്ക്കൾക്ക് കനൈൻ ഡിസ്റ്റമ്പർ, പാർവോവൈറസ്, ഹെപ്പറ്റൈറ്റിസ് സി, ലെപ്റ്റോസ്പൈറ എന്നിവയ്‌ക്കെതിരെ കുത്തിവയ്പ് നൽകണം.

6. റാബിസ് രോഗപ്രതിരോധ ആന്റിബോഡികൾക്കുള്ള രക്തപരിശോധന (RSNT) നടത്തിയിരിക്കണം.

7. വളർത്തുമൃഗങ്ങളുടെ രക്തസാമ്പിൾ എടുക്കുന്ന തീയതി മുതൽ 90 ദിവസത്തിന് ശേഷമാണ്  യാത്ര ചെയ്യേണ്ടത്.

ആവശ്യമായ രേഖകൾ 

1. വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്.

2. രക്തപരിശോധനാ ഫലത്തിന്റെ പകർപ്പ്.

നടപടിക്രമങ്ങൾ :

1. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് നിങ്ങളുടെ ജനനത്തീയതിയും ഹയ്യ കാർഡ് നമ്പറും നൽകുക, തുടർന്ന് സ്ഥിരീകരണ കോഡ് (OTP)ലഭിക്കും.

2. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക.

3. നിശ്ചിത അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ നൽകി സമർപ്പിച്ചാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാം.

4. ഇതിനുശേഷം അപേക്ഷകന്റെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ വളർത്തുജീവിയെ കൂടെക്കൊണ്ടുവരാനുള്ള അനുമതി ലഭിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.വീഡിയോകൾ കാണാൻ  https://www.youtube.com/c/NewsRoomme സബ്സ്ക്രൈബ് ചെയ്യുക


Latest Related News