Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റോഡ് മാർഗം അബുസമ്ര വഴി ലോകകപ്പ് കാണാൻ വരുന്നവർ ശ്രദ്ധിക്കുക,വിശദമായ മാർഗ നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

October 16, 2022

October 16, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ലോകകപ്പിനായി കരമാർഗം അബു സമ്ര പ്രവേശനകവാടം വഴി ഖത്തറിലേക്ക് വരുന്ന ഹയ്യ കാർഡ് ഉടമകൾക്കുള്ള യാത്രാ മാർഗനിർദേശങ്ങൾ അധികൃതർ വിശദീകരിച്ചു.ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച ഉച്ചക്ക് വിളിച്ചുചേർത്ത വാർത്താ സമ്മേളനനത്തിലാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ വിശദീകരിച്ചത്.അബു സമ്ര അതിർത്തി ചെക്ക്‌പോസ്റ്റിൽ ആരാധകരെ സ്വീകരിക്കുന്നതിനായി  നിരവധി സംവിധാനങ്ങൾ ഒരുക്കിയതായി മന്ത്രാലയം വ്യക്തമാക്കി.

ചെക്ക് പോയിന്റിലെ പാസ്‌പോർട്ട് കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതോടൊപ്പം സന്ദര്ശകര്ക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിന് ഫാൻസും ഖത്തറിലെ വിദേശികളും സ്വദേശികളുമായ ആളുകളെ നിയമിക്കും.മണിക്കൂറിൽ 4,000-ത്തിലധികം ആളുകളെ സ്വീകരിക്കാൻ ശേഷിയുള്ള  സൗകര്യപ്രദമായ സ്വീകരണ കേന്ദ്രം ഇവർക്കായി ഒരുക്കിയിട്ടുണ്ട്.ചെക്ക്‌പോസ്റ്റിൽ നിന്ന് സെൻട്രൽ ദോഹയിലെ അൽ-മെസിലയിലേക്കും അതിർത്തിയിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള അൽ ഖലായിലിലെ ഫാമിലി ആൻഡ് ഫ്രണ്ട്‌സ് മീറ്റ് ആൻഡ് ഗ്രീറ്റ് ഏരിയയിലേക്കും സൗജന്യ ഗതാഗത സൗകര്യങ്ങൾ ലഭ്യമായിരിക്കും.ഇവിടെ എത്തിക്കഴിഞ്ഞാൽ സന്ദർശകർക്ക് അവരുടെ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ചേർന്ന് അവരവരുടെ താമസസ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയോ സ്വകാര്യ ടാക്സിയിൽ നിശ്ചിത സ്ഥലത്തേക്ക് പോവുകയോ ചെയ്യാം.

2022 നവംബർ 1 മുതൽ 2022 ഡിസംബർ 23 വരെ ഹയ്യ കാർഡ് ഉടമകൾക്ക് അബു സമ്ര വഴി രാജ്യത്തേക്ക് പ്രവേശിക്കാവുന്നതാണ്.ഖത്തറിലേക്ക് വരുന്ന സന്ദർശകർ  ഹയ്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത അതെ നമ്പറിലുള്ള പാസ്‌പോർട്ട് ഉപയോഗിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

അബു സമ്ര ചെക്ക്‌പോസ്റ്റിൽ പാലിക്കേണ്ട പ്രവേശന നടപടിക്രമങ്ങൾ ഇനിപ്പറയുന്ന രീതിയിൽ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്:

ഖത്തർ ഐഡി ഉള്ളവരും ഖത്തർ നമ്പർ പ്ളേറ്റുള്ള വാഹനങ്ങളിൽ വരുന്നവരും 

ഖത്തർ ഐഡി കാർഡ് കൈവശമുള്ള പൗരന്മാർ, താമസക്കാർ, ജിസിസി പൗരന്മാർ (ഖത്തരി നമ്പർ പ്ലേറ്റുള്ള കാറുകൾ) എന്നിവർക്ക് സാധാരണ നിലയിലുള്ള നടപടിക്രമങ്ങൾ തന്നെ മതിയാവും.ഖത്തർ നമ്പർ പ്ളേറ്റിലുള്ള വാഹനങ്ങളിലെ യാത്രക്കാർ ഖത്തർ ഐഡി ഉള്ളവരാണെങ്കിൽ രാജ്യത്ത് പ്രവേശിക്കുന്നതിന് ഹയ്യ കാർഡ് നിർബന്ധമല്ല.അതേസമയം,പ്രത്യേക എൻട്രി പെര്മിറ്റിൽ മറ്റ് നമ്പർ പ്ളേറ്റുകളുള്ള സ്വന്തം വാഹനങ്ങളിൽ വരുന്നവർ  ഹയ്യ പ്ലാറ്റ്‌ഫോമിലൂടെ വാഹനത്തിനുള്ള പ്രവേശന പെർമിറ്റ് നേടേണ്ടതുണ്ട്.ഔദ്യോഗിക ഹയ്യ പ്ലാറ്റ്‌ഫോമിലൂടെ വാഹന പ്രവേശന പെർമിറ്റിനായി അപേക്ഷിക്കാം.ശേഷം വാഹന ഇൻഷുറൻസിനുള്ള ലിങ്ക് സഹിതം  ഇമെയിൽ സന്ദേശം  ലഭിക്കും.ഈ നടപടികൾ പൂർത്തിയായിക്കഴിഞ്ഞാൽ ഇൻഷുറൻസിനായി അപേക്ഷകൻ 24 മണിക്കൂറിനുള്ളിൽ ഹയ്യ  പ്ലാറ്റ്‌ഫോമിലെ നടപടികൾ പ്രകാരം 5,000 ഖത്തർ റിയാൽ റീഫണ്ട് ചെയ്യാത്ത ഫീസ് അടച്ച് പെർമിറ്റ് നേടണം.

വാഹനത്തിൽ കുറഞ്ഞത് മൂന്ന് പേരും പരമാവധി ആറ് പേരിൽ കൂടരുതെന്നും നിബന്ധനയുണ്ട്.ഇങ്ങനെ ലഭിക്കുന്ന വാഹന പ്രവേശന പെർമിറ്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാനാകൂ

ഡ്രൈവർക്ക് ഹയ്യ പ്ലാറ്റ്ഫോമിലൂടെ  കുറഞ്ഞത് 5 രാത്രികൾ രാജ്യത്ത് തങ്ങാനുള്ള  സ്ഥിരീകരിച്ച താമസ സൗകര്യം ഉണ്ടായിരിക്കണം..

മുൻകൂട്ടി പ്രഖ്യാപിച്ച നിയന്ത്രിത മേഖലകളിൽ വാഹനമോടിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഏകദിന മത്സരങ്ങൾക്കായി വരുന്നവർ 

24 മണിക്കൂറിനിടെ ഒന്നോ അതിലധികമോ മത്സരങ്ങളിൽ പങ്കെടുത്ത് തിരിച്ചുപോകാനായി അബു സമ്ര  വഴി വരുന്നവർക്ക് മുൻകൂർ ഹോട്ടൽ റിസർവേഷൻ ഇല്ലാതെ തന്നെ രാജ്യത്തേക്ക്   പ്രവേശിക്കാനും പുറത്തുപോകാനും കഴിയും.

അതേസമയം,ഇവർക്ക്  ഇനിപ്പറയുന്ന വ്യവസ്ഥകൾ ബാധകമായിരിയ്ക്കും :
-ഏകദിന വിഭാഗത്തിൽ പെട്ട  ഹയ്യ കാർഡ്.
-അതിർത്തിയിൽ കാർ പാർക്കിംഗ് ചെയ്യുന്നതിനുള്ള സ്ഥലം  ഖത്തറിൽ എത്തുന്നതിന് മുമ്പ് ഹയ്യ പ്ലാറ്റ്‌ഫോമിലൂടെ  മുൻകൂർ ബുക്കിംഗ് നടത്തിയിരിക്കണം.പ്രവേശന സമയം മുതൽ ആദ്യത്തെ 24 മണിക്കൂർ പാർക്കിംഗ് സൗജന്യമായിരിക്കും.
-ഒരു ദിവസത്തെ അനുമതിയിൽ വരുന്നവർ ഒരു ദിവസം കൂടി രാജ്യത്ത് തുടരുകയാണെങ്കിൽ 1,000 സേവന നിരക്കായി അടക്കേണ്ടിവരും.പ്രവേശനം മുതൽ 48 മണിക്കൂറിൽ കൂടുതൽ വാഹനം പാർക്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, വാഹനം ഇതിനായി മറ്റൊരു 1,000 റിയാൽ കൂടി ഈടാക്കും.ഹയ്യ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള  ഇമെയിലിലേക്ക് അയയ്‌ക്കുന്ന  ലിങ്ക് വഴി  ഇലക്ട്രോണിക് സൗകര്യം ഉപയോഗിച്ച് പണമടക്കാം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/KYKm2u8nQZBBNg2J0Y6mez എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News