Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സ്വകാര്യ സ്‌കൂളുകൾ ഈ മാസം 16 ന് തുറക്കും,ഒരുക്കങ്ങൾ പൂർത്തിയായി

August 10, 2022

August 10, 2022

ദോഹ :ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾ ഈ മാസം 16ന് ചൊവ്വാഴ്ച തുറക്കും.ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.ഇതിന്റെ ഭാഗമായി 2022-2023 പുതിയ അധ്യയന വർഷത്തേക്കുള്ള സ്വകാര്യ സ്കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും തയ്യാറെടുപ്പുകൾ  വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് അവലോകനം ചെയ്തു.

ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുമ്പ് സ്കൂളുകളിലെ എല്ലാ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും  പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ മന്ത്രാലയം പരിശോധിച്ചുവരികയാണ്.പ്രൈവറ്റ് എജ്യുക്കേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒമർ അബ്ദുൽ അസീസ് അൽ നാമ സ്‌കൂളുൾ,കിന്റർഗാർട്ടൻ മാനേജ്‌മെന്റുകളുമായി നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയതായും അധികൃതർ അറിയിച്ചു.

ഖത്തറിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളും 16 ന് തന്നെ തുറക്കുമെന്നാണ് വിവരം.അവധിക്കായി നാട്ടിലേക്ക് പോയ മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾ ഈ ആഴ്ച തന്നെ ഖത്തറിൽ തിരിച്ചെത്തും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News