Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫിഫ ലോകകപ്പിനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ യൂണിഫോമുകൾ ഖത്തർ പ്രധാനമന്ത്രി പുറത്തിറക്കി

October 02, 2022

October 02, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തർ ഫിഫ ലോകകപ്പിനായുള്ള സുരക്ഷാ സേനയുടെ  ഔദ്യോഗിക യൂണിഫോം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി അനാഛാദനം ചെയ്തു. ആഭ്യന്തര മന്ത്രാലയം ആസ്ഥാനത്ത് ഇന്ന് രാവിലെ നടന്ന ചടങ്ങിലാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക യൂണിഫോം പുറത്തിറക്കിയത്.

ലോകകപ്പ് വേളയിൽ ഉപയോഗിക്കുന്ന സുരക്ഷാ ഉപകരണങ്ങൾ,വാഹനങ്ങൾ, മോട്ടോർസൈക്കിളുകൾ എന്നിവയും പ്രധാനമന്ത്രി ഉൽഘാടനം ചെയ്തു.സുരക്ഷാ സേനയുടെ ദൗത്യങ്ങളും ഓരോ യൂണിറ്റിന്റെയും പ്രത്യേക സുരക്ഷാ ചുമതലകളും വിശദീകരിക്കുന്ന ദൃശ്യ അവതരണവും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നു.സുരക്ഷാസമിതിയിലെ ഉന്നതതല പ്രതിനിധികളും അംഗങ്ങളും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

ലോകകപ്പിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന വിവിധ വകുപ്പുകൾക്കായി വ്യത്യസ്തമായ യൂണിഫോമുകളാണ് പുറത്തിറക്കിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News