Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിന്നും നാട്ടിലെത്തിയ കൊയിലാണ്ടി സ്വദേശിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി

August 16, 2021

August 16, 2021

ദോഹ : ഖത്തറിൽ നിന്നും നാട്ടിലെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയെ ഒരുസംഘം തട്ടിക്കൊണ്ടു പോയി. മുത്താമ്പി സ്വദേശി ഹനീഫയെ ആണ് തട്ടിക്കൊണ്ടു പോയത്. പിന്നിൽ സ്വർണക്കടത്ത് സംഘമെന്നാണ് സംശയിക്കുന്നത്. വീടിന് പരിസരത്ത് നിൽക്കുകയായിരുന്ന ഹനീഫയെ ഇന്നലെ രാത്രിയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ബന്ധുക്കൾ നോക്കി നിൽക്കെ ഒരു കാർ വേഗത്തിൽ വരികയും ഹനീഫയെ അതിലേക്ക് പിടിച്ചുവലിച്ച് കയറ്റുകയുമായിരുന്നു. സ്വർണം കടത്തിക്കൊണ്ടുവരുന്നതിനുള്ള കാരിയറായി ഹനീഫ പ്രവർത്തിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

മൂന്നു മാസം മുമ്പാണ് ഹനീഫ ഖത്തറിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. ആ സമയത്ത് ഹനീഫ സ്വർണം കൊണ്ടുവന്നിരുന്നു. അത് ഉടമയുടെ കയ്യിൽ എത്തിയിരുന്നില്ല. അതാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് മനസിലാക്കുന്നത്. നേരത്തെ കോഴിക്കോട് കൊയിലാണ്ടിയിൽ നിന്നു തന്നെ അഷ്‌റഫ് എന്ന പ്രവാസിയെ തട്ടിക്കൊണ്ടുപോയിരുന്നു.


Latest Related News