Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ വഴി സൗദിയിലേക്ക് പോകാനെത്തിയവർ ദോഹ വിമാനത്താവളത്തിൽ കുടുങ്ങി,5000 റിയാൽ കയ്യിൽ കരുതണമെന്ന് നിർദേശം

July 22, 2021

July 22, 2021

ദോഹ : ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ വിലക്ക് തുടരുന്ന സാഹചര്യത്തിൽ ദോഹ വഴി സൗദിയിലേക്ക് പോകാൻ എത്തിയ നിരവധി യാത്രക്കാർ ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങി.ഇന്ന് രാവിലെ എയർ ഇന്ത്യ IX-373 വിമാനത്തിൽ ഖത്തർ വഴി സൗദിയിലേക്ക് പോകാനെത്തിയ യാത്രക്കാരാണ് മണിക്കൂറുകളായി വിമാനത്താവളത്തിൽ കഴിയുന്നത്. 5000 റിയാൽ കൈവശമുള്ളവരെ മാത്രമേ പുറത്തേക്ക് പോകാൻ അനുവദിക്കൂ എന്നാണ് എമിഗ്രെഷൻ അധികൃതരുടെ വിശദീകരണമെന്ന് യാത്രക്കാർ 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.അതേസമയം,ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

നേരത്തെ സന്ദർശക വിസയിൽ ഖത്തറിലെത്തുന്നവർ 5000 റിയാൽ കരുതണമെന്ന നിര്ദേശമുണ്ടായിരുന്നെങ്കിലും കൃത്യമായി പ്രാബല്യത്തിൽ വന്നിരുന്നില്ല.ദോഹയിൽ കഴിയാനാവശ്യമായ ചെലവുകൾക്കുള്ള പണം കയ്യിലുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്.നിലവിൽ 5000 റിയാലോ തത്തുല്യമായ തുകയുള്ള ബാങ്ക് കാർഡോ കയ്യിലില്ലാത്തവരെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കുമെന്നാണ് ലഭ്യമായ വിവരം.

നിലവിൽ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കാത്തതിനാൽ ഖത്തറിൽ സന്ദർശക വിസ അനുവദിച്ചു തുടങ്ങിയത് സൗദി പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു.  


Latest Related News