Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ അൽസദ്ദിലെ പാർക്കിങ് പ്രതിസന്ധി കച്ചവടക്കാർക്ക് നഷ്ടമുണ്ടാക്കുന്നതായി പരാതി

January 28, 2023

January 28, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : അൽ സദ്ദിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ആവശ്യത്തിന് പാർക്കിങ് സൗകര്യം ഇല്ലാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നതായി പ്രാദേശിക അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് കടയുടമകൾ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടതായി 'അൽ റയ'പത്രം തയാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

പ്രദേശത്തെ താമസക്കാരും മറ്റു കമ്പനികളിലെ ജീവനക്കാരും പാർക്കിംഗ് സ്ഥലങ്ങൾ കയ്യടക്കുന്നതിനാൽ കടയുടമകൾക്കോ ഈ സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കൾക്കോ വാഹനം പാർക്ക് ചെയ്യാൻ ഇടം ലഭിക്കാത്ത അവസ്ഥയാണ്.ഇത് കടയുടമകൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നതായി പത്രം ചൂണ്ടിക്കാട്ടുന്നു.അൽ സദ്ദിനു പുറമെ എല്ലാ വാണിജ്യ സ്ട്രീറ്റുകളിലും പാർക്കിംഗിന്റെ അഭാവം വലിയ പ്രതിസന്ധിയായി തുടരുന്നതിനാൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി ബോർഡുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.

കടകളിലേക്ക് വരുന്ന ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം പ്രായമായവരും സ്ത്രീകളുമാണെന്നും പലപ്പോഴും കടകൾക്ക് സമീപം പാർക്കിംഗ് സ്ഥലങ്ങൾ കാണാതെ വരുമ്പോൾ ഇവർ സ്ഥലം വിടുകയാണെന്നും കടയുടമകൾ ചൂണ്ടിക്കാട്ടി.അൽ സദ്ദിലെ പാർപ്പിട മേഖലയിൽ നടപ്പാതകളുടെ വിപുലീകരണമാണ് പാർക്കിംഗ് ലോട്ടുകൾ കുറയാൻ കാരണമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.,
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News