Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനിലെ പാർക്ക് & റൈഡ് സൗകര്യം താൽകാലികമായി അടച്ചിടുമെന്ന് ദോഹ മെട്രോ

August 31, 2022

August 31, 2022

ദോഹ : റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനിലെ പാർക്ക് & റൈഡ് സൗകര്യം സെപ്റ്റംബർ 1 വ്യാഴാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ദോഹ മെട്രോ അറിയിച്ചു.പകരം, ഫ്രീ സോൺ (പ്രവേശന കവാടം 2)അൽ-വക്ര(പ്രവേശന കവാടം 2) എന്നിവിടങ്ങളിലെ ലഭ്യമായ പാർക്ക് & റൈഡ് സൗകര്യം ഉപയോഗിക്കാൻ ദോഹ മെട്രോ ട്വിറ്റർ അക്കൗണ്ടിൽ യാത്രക്കാരോട് നിർദേശിച്ചു.

ശനിയാഴ്ച മുതൽ ബുധൻ വരെ രാവിലെ 6 മുതൽ രാത്രി 11 വരെയും വ്യാഴാഴ്ച രാവിലെ 6 മുതൽ രാത്രി 11:59 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 11:59 വരെയും  മെട്രോ ലിങ്ക് സേവനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News