Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സ്‌കൂൾ ബസ്സിലെ മരണം,പല തവണ പരാതിനൽകിയിട്ടും നടപടിയെടുത്തില്ലെന്ന് രക്ഷിതാക്കൾ

September 12, 2022

September 12, 2022

അൻവർ പാലേരി  

ദോഹ : ഖത്തറിലെ സ്പ്രിങ്‌ഫീൽഡ് സ്‌കൂൾ ബസ്സിൽ നാലുവയസ്സുകാരി മിൻസ മറിയം ജേക്കബ് ശ്വാസംമുട്ടി മരിച്ചതിന് പിന്നാലെ സ്‌കൂളിനെതിരെ ആരോപണവുമായി കൂടുതൽ രക്ഷിതാക്കൾ രംഗത്തെത്തി.കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പല തവണ പരാതി നൽകിയിട്ടും മാനേജ്‌മെന്റ് ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് പ്രധാന ആരോപണം.

സ്‌കൂൾ ബസ്സുകളിൽ നിർബന്ധമായും ഒരു വനിതാ ജീവനക്കാരി ഉണ്ടായിരിക്കണമെന്ന കർശന നിബന്ധന നിലനിൽക്കെ,ഇക്കാര്യം ആവശ്യപ്പെട്ട് പല തവണ സ്‌കൂൾ മാനേജ്‌മെന്റിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.കഴിഞ്ഞ ഏപ്രിലിൽ ഇതുസംബന്ധിച്ച് നൽകിയ പരാതിക്ക് 2022 ഏപ്രിൽ 18ന് പരാതി ഹെഡ്മിസ്ട്രസ്സിന് കൈമാറിയിട്ടുണ്ടെന്ന് മാത്രമാണ് അഡ്മിൻ ഓഫീസർ നൽകിയ മറുപടി.വീണ്ടും പലതവണ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അധികൃതർ കൃത്യമായ മറുപടി നൽകുകയോ ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.

പെൺകുട്ടികൾ കൂടി യാത്ര ചെയ്യുന്ന ബസ്സിൽ നിർബന്ധമായും ഒരു വനിതാജീവനക്കാരിയെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് രക്ഷിതാക്കൾ പരാതി നൽകിയത്.സ്‌കൂൾ യൂണിഫോമോ സ്‌കൂൾ ഐഡിയോ ഇല്ലാത്ത അപരിചതരായ പുരുഷജീവനക്കാർക്കൊപ്പം കുട്ടികളെ അയക്കുന്നതിൽ കടുത്ത ആശങ്കയുണ്ടെന്നും രക്ഷിതാക്കൾ പരാതിയിൽ സൂചിപ്പിച്ചിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/CZ8evyItpDFGmuyTIzjnaLഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News