Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നാദാപുരം പാറക്കടവ് സ്വദേശി ദോഹയിൽ കോവിഡ് ബാധിച്ച് മരിച്ചു 

April 30, 2021

April 30, 2021

ദോഹ : ഖത്തറിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ചു.നാദാപുരം പാറക്കടവ് കല്ലിക്കണ്ടി സ്വദേശി കരുവാൻകണ്ടി അഷ്‌റഫ്(57) ആണ് മരിച്ചത്.അൽ ദുലൈമി പെർഫ്യൂംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഡോ.അബ്ദുല്ലയുടെ മകനാണ്.

ഒരാഴ്ച മുമ്പാണ് ന്യുമോണിയ ബാധിച്ച് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പിന്നീട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഹസം മുബൈരിക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ഇന്ന് വെളുപ്പിന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഖത്തറിലെ സ്പ്രിങ് ഫീൽഡ് സ്‌കൂൾ പ്രിൻസിപ്പൽ സുഫൈറയാണ് ഭാര്യ.മക്കൾ : ഹിബ അഷ്‌റഫ്,ഹുദ അഷ്‌റഫ്.

മൃതദേഹം ഇന്ന് അസർ നമസ്കാരത്തിന് ശേഷം അബുഹമൂർ ഖബർസ്ഥാനിൽ. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News