Breaking News
അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം |
ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച്‌ പാക് ബഹിരാകാശ യാത്രിക നാമിറ സലിം

September 09, 2019

September 09, 2019

ബഹിരാകാശത്ത് എല്ലാ രാഷ്ട്രീയ അതിരുകളും അലിഞ്ഞില്ലാതാകുന്നുവെന്നും നമീറ കൂട്ടിച്ചേര്‍ത്തു

കറാച്ചി : ഇന്ത്യയുടെ ചാന്ദ്രയാന്‍ -2 ദൗത്യത്തെയും ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള ചരിത്രപരമായ ശ്രമത്തെയും അഭിനന്ദിച്ച്‌ പാകിസ്താനിലെ പ്രഥമ വനിതാ ബഹിരാകാശയാത്രികയായ നമീറ സലിം. കറാച്ചിയിലെ പ്രമുഖ ഡിജിറ്റൽ സയൻസ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഐ.എസ്.ആര്‍.ഒയെ നമീറ അഭിനന്ദിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി നടത്താനുള്ള ചരിത്രപരമായ ശ്രമത്തിന് ഇന്ത്യയെയും ഐ എസ് ആര്‍ ഓയെയും അഭിനന്ദിക്കുന്നുവെന്ന് നമീറ പറഞ്ഞു.

ചാന്ദ്രയാന്‍ -2 ദൗത്യം ദക്ഷിണേഷ്യയിലെ ഒരു വലിയ കുതിച്ചുചാട്ടമാണ്. ഇത് ആഗോള ബഹിരാകാശ മേഖലയ്ക്കും അഭിമാനിക്കാന്‍ വകയുള്ളതാണെന്നും നമീറ കൂട്ടിച്ചേര്‍ത്തു. ദക്ഷിണേഷ്യയിലെ ബഹിരാകാശ മേഖലയിലെ സംഭവവികാസങ്ങള്‍ ശ്രദ്ധേയമാണ്. ബഹിരാകാശത്ത് ഏത് രാജ്യം മുന്നിട്ടുനില്‍ക്കുന്നു എന്നത് പ്രശ്നമല്ല. ബഹിരാകാശത്ത് എല്ലാ രാഷ്ട്രീയ അതിരുകളും അലിഞ്ഞില്ലാതാകുന്നുവെന്നും നമീറ കൂട്ടിച്ചേര്‍ത്തു. വിര്‍ജിന്‍ ഗാലക്റ്റിക്കില്‍ ബഹിരാകാശത്തേക്ക് പോയ ആദ്യത്തെ പാകിസ്താനിയാണ് നമീറ.


Latest Related News