Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോര്‍ണിഷ് സ്ട്രീറ്റില്‍ ഓഗസ്റ്റ് 6 മുതല്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

July 25, 2021

July 25, 2021

ദോഹ: കോര്‍ണിഷ് സ്ട്രീറ്റിന്റെ തുടക്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു..ഓഗസ്റ്റ് 6 വെള്ളിയാഴ്ച രാവിലെ 12 മുതല്‍ 10ന് ചൊവ്വാഴ്ച പുലര്‍ച്ചെ 5 വരെയാണ്  കോര്‍ണിഷ് സ്ട്രീറ്റിന്റെ രണ്ട് ദിശകളിലും താല്‍ക്കാലിക ഗതാഗത നിയന്ത്രണം.  പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.  കോര്‍ണിഷ് സ്ട്രീറ്റ് വികസന പദ്ധതിയുടെ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് അടച്ചിടല്‍.
കോര്‍ണിഷ് സ്ട്രീറ്റ് അടയ്ക്കല്‍, അല്‍ ബിദ്ദ പാര്‍ക്ക്, അല്‍ ദിവാന്‍ സ്ട്രീറ്റ്,  റുമൈല, ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റ് (ബാങ്ക് സ്ട്രീറ്റ്) എന്നിവയ്ക്ക് ചുറ്റുമുള്ള ചില തെരുവുകളുടെ ഭാഗങ്ങളിലെ  നവീകരണ പ്രവൃത്തിയും വേനല്‍ക്കാല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടാകും. പൊതുജനങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പകരമായി പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിന് പുറമേ അടച്ച റോഡുകളിലൂടെ കാല്‍നടയാത്രക്കാരെ അനുവദിക്കും.

 


Latest Related News