Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വ്യാജ ഫോൺ കോളുകൾ: ജാഗ്രത വേണമെന്ന് ഉരീദു

August 21, 2019

August 21, 2019

ദോഹ: വ്യാജ ഫോൺ കോളുകൾ വഴിയുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തറിലെ പ്രമുഖ ടെലിഫോൺ സേവന ദാതാക്കളായ ഉരീദു മുന്നറിയിപ്പ് നൽകി.ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപെടെ വ്യക്തിഗത വിവരങ്ങൾ ചോർത്താനാണ് ഇത്തരം ഗൂഢ സംഘങ്ങൾ ശ്രമിക്കുന്നത്. തട്ടിപ്പു സംഘങ്ങൾ വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ സംവിധാനം ഉപയോഗിക്കുന്നതിനാൽ ഇത്തരം കോളുകളുടെ ഉറവിടം കണ്ടെത്തുക ദുഷ്കരമാണ്.അതിനാൽ ഇത്തരം കോളുകൾ ലഭിച്ചാൽ വിവരം അറിയിക്കണമെന്ന് ഉരീദു ആവശ്യപ്പെട്ടു.+974 എന്ന കോഡ് ഇല്ലാതെ ലാൻഡ് ലൈനിൽ നിന്നും ലഭിക്കുന്ന ഫോൺ കോളുകൾ ഇത്തരത്തിൽ പെടുന്നവയാണ്.

സംശയാസ്പദമായ കോളുകൾ ലഭിച്ചാൽ 111 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.അല്ലെങ്കിൽ fraudControl@ooredoo.qa,CustomerService@ooredoo.qa എന്നീ വിലാസങ്ങളിൽ ഇ-മെയിൽ ചെയ്യാം.തൊട്ടടുത്തുള്ള ഉരീദു ഔട്ലെറ്റിലെത്തി നേരിട്ടും അധികൃതരെ വിവരമറിയിക്കാം.


Latest Related News