Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എത്ര പ്രതിസന്ധിയുണ്ടായാലും ഇന്ത്യക്കാരെ കൈവിടരുത്, ഖത്തർ ആരോഗ്യ മന്ത്രിക്ക് ഉമ്മൻ ചാണ്ടി അയച്ച കത്ത് ന്യൂസ്‌റൂമിന്

July 20, 2023

July 20, 2023

അൻവർ പാലേരി
ദോഹ : രോഗശയ്യയിലാകുന്നത് വരെ പ്രവാസികളുടെ വിഷയത്തിൽ സജീവമായി ഇടപെട്ട നേതാവായിരുന്നു ഉമ്മൻചാണ്ടി.ഇറാഖിൽ കുടുങ്ങിയ നേഴ്‌സുമാരെ നാട്ടിൽ എത്തിക്കുന്നതിൽ ഉൾപെടെ പ്രവാസി ഇന്ത്യക്കാരുടെ വിഷയങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ എക്കാലവും സ്മരിക്കപ്പെടും.
2017 ൽ ഖത്തർ സന്ദർശിച്ചപ്പോൾ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി കാരണം, ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പ്രവാസി ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്ന സാഹചര്യം അദ്ദേഹത്തെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു.തന്റെ ദോഹ  സന്ദർശനത്തിനിടെ ഹമദ് മെഡിക്കൽ കോർപറേഷനും കാൻസർ കെയർ റിസർച്ച് സെന്ററും(NCCCR),കാൻസർ രോഗികളുടെ ദീർഘകാല പരിചരണ കേന്ദ്രമായ 'ഇനായ'യും സന്ദർശിച്ച ഉമ്മൻചാണ്ടി,ഇന്ത്യക്കാരുടെ തൊഴിൽ സുരക്ഷയിലുള്ള വേവലാതിയും ഖത്തർ അധികൃതരുമായി പിന്നീട് പങ്കുവെക്കുന്നുണ്ട്. 2017 ൽ ഖത്തർ സന്ദർശനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ ശേഷം ആരോഗ്യമന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽ കുവാരിക്ക് അയച്ച സന്ദേശത്തിൽ ഉമ്മൻചാണ്ടി ഇക്കാര്യം പ്രത്യേകം ഓര്മിപ്പിക്കുന്നുണ്ട്.



"നിലവിലെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യക്കാരായ  ജീവനക്കാരെയും നാട്ടിലുള്ള അവരുടെ കുടുംബങ്ങളുടെയും ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ഞങ്ങൾ ഖത്തറിനെ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ട്. പ്രവാസികൾക്ക് ഖത്തറിൽ ജോലി ചെയ്യാനും ഉപജീവനം കണ്ടെത്താനും അവസരം നൽകുന്നതിൽ  ഞങ്ങൾ നന്ദിയുള്ളവരാണ്.
അതിനാൽ, ഇന്ത്യൻ പൗരന്മാരുടെ തൊഴിൽ കഴിയുന്നിടത്തോളം നിലനിർത്താൻ ഞാൻ നിങ്ങളോട് ദയയോടെ അഭ്യർത്ഥിക്കുന്നു. ഇതുപോലുള്ള സാഹചര്യങ്ങളിൽ, കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും പ്രധാനമാണ്, അതിനാൽ പുതിയ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ തുറക്കുമ്പോൾ ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ പുനർവിന്യസിക്കണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു."-ഖത്തർ ആരോഗ്യമന്ത്രാലയത്തിന് കീഴിലെ കാൻസർ പരിചരണ കേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങളെ പ്രശംസിച്ചു കൊണ്ട് 2017 മെയ് 12 ന് പുതുപ്പള്ളി എം.എൽ.എ ആയിരിക്കെയാണ് ഉമ്മൻചാണ്ടി ഖത്തർ ആരോഗ്യ മന്ത്രിക്ക് ഇത്തരമൊരു കത്തയച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News