Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 255 പേര്‍ക്ക്; 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

December 02, 2020

December 02, 2020

ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലിരിക്കുകയായിരുന്ന 57 വയസുള്ള വ്യക്തിയാണ് മരിച്ചത്. ഇതോടെ ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 239 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 255 പേര്‍ക്കാണ്. ഇതില്‍ 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 49 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ് എന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഖത്തറില്‍ കൊവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 139,256 ആയി. ആക്ടീവ് കേസുകളുടെ എണ്ണം 2504 ആണ്. 

കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത് 207 പേരാണ്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 136,513 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 10271 ടെസ്റ്റുകളാണ് ആകെ നടത്തിയത്. ഇതില്‍ 4625 പേര്‍ ആദ്യമായി ടെസ്റ്റ് നടത്തിയവരാണ്. ഖത്തറില്‍ ഇതുവരെ ആകെ 1,120,706 ടെസ്റ്റുകളാണ് നടത്തിയത്. 

രോഗം ബാധിച്ച 40 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 266 ആയി.  

ഐ.സി.യുവിലേക്ക് പുതുതായി നാലു പേരെ പ്രവേശിപ്പിച്ചു. നിലവില്‍ ഐ.സി.യുവില്‍ ചികിത്സയിലുള്ളത് 29 പേരാണ്. 

രോഗം സ്ഥിരീകരിച്ച എല്ലാവരെയും ഐസൊലേഷനിലാക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

കൊവിഡ് വ്യാപനം നിയന്ത്രക്കാനായി ശാരീരിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message


ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News