Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ ഓണാഘോഷം 'കളറാക്കാൻ' റിമി ടോമിയും വിധുപ്രതാപുമെത്തുന്നു,ഓണാരവം സെപ്തംബർ 9 വെള്ളിയാഴ്ച

September 06, 2022

September 06, 2022

ദോഹ : കോവിഡ് മഹാമാരിയുണ്ടാക്കിയ അടച്ചുപൂട്ടലിന് ശേഷം ഖത്തറിലെ ആഘോഷവേദികളിൽ വീണ്ടും ഓണാരവം മുഴങ്ങുന്നു.ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ പ്രവാസി മലയാളികളെ തേടിയെത്തിയ ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ നിരവധി കലാപ്രതിഭകളാണ് ഖത്തറിലേക്ക് വിമാനം കയറുന്നത്.

ഇൻസ്പയർ ഈവന്റ്സ് ഈ മാസം 9ന് അൽ അറബി ഇൻഡോർ സ്പോർട്സ് ഹാളിൽ സംഘടിപ്പിക്കുന്ന 'സഫാരി ഓണാരവം 2022' സംഗീതനിശയിൽ റിമി ടോമിയും പ്രശസ്ത ഗായകൻ വിധു പ്രതാപും നയിക്കുന്ന സംഗീത,നൃത്തപരിപാടികൾ അരങ്ങേറും.

'പാലാപ്പള്ളി തിരുപ്പള്ളി...'എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അതുൽ നറുകരയുടെ നേതൃത്വത്തിലുള്ള  സോൾ ഓഫ് ഫോക് ബാൻഡ് സംഘം, വിപിൻ സേവ്യർ , സംഗീത സംവിധാകനും പിന്നണി ഗായകനുമായ ശ്യാം തുടങ്ങിയ പ്രഗത്ഭ ഗായകരും പരിപാടിക്ക് കൊഴുപ്പേകും.

9 ന് വെള്ളിയാഴ്ച  വൈകുന്നേരം 7 മണിക്ക് പരിപാടിക്ക് തുടക്കമാകും.

ടിക്കറ്റുകൾക്ക് സന്ദർശിക്കുക : Q Tickets.ദോഹയിലെ ജിഞ്ചർ ഹൗസ് റെസ്റ്റോറന്റ്,ദേ പുട്ട് റെസ്റ്റോറന്റ് എന്നിവിടങ്ങളിലും ടിക്കറ്റുകൾ ലഭ്യമാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News