Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ സഫാരി ഔട്‍ലെറ്റുകളിൽ ഓണച്ചന്ത,ഓണസദ്യയ്ക്ക് മുൻകൂട്ടി ബുക് ചെയ്യാം

August 30, 2022

August 30, 2022

ദോഹ: ഖത്തറിലെ ഓണാഘോഷങ്ങളെ വരവേൽക്കാൻ ദോഹയിലെ സഫാരി മാളിൽ ഓണച്ചന്തക്ക് തുടക്കമായി.അബുഹമൂറിലെ സഫാരി മാളില്‍ നടന്ന ചടങ്ങില്‍ ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, സഫാരി ഗ്രൂപ് ഓഫ് കമ്ബനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മഠപ്പാട്ട്, മാനേജിങ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ എന്നിവരും മറ്റു സഫാരി മാനേജ്മെന്‍റ് പ്രതിനിധികളും ചേര്‍ന്ന് ഓണച്ചന്ത ഉദ്ഘാടനം നിര്‍വഹിച്ചു. ഖത്തറിലെ എല്ലാ ഔട്ട്ലെറ്റുകളിലും ഓണത്തിനോടനുബന്ധിച്ച്‌ ഓണച്ചന്ത പ്രമോഷന്‍ ആരംഭിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു.

പ്രമോഷനോട് അനുബന്ധിച്ച്‌ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും മുതല്‍ ഓണത്തിന് ആവശ്യമായ എല്ലാ വിഭവങ്ങള്‍ക്കും അവിശ്വസനീയമായ വിലക്കുറവാണ് പ്രമോഷനില്‍ നല്‍കുന്നത്. ഓണപ്പൂക്കളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. മല്ലിക, ചെണ്ടുമല്ലി, ആമ്പൽ, അരളി, ജമന്തി, മുല്ലപ്പൂ, പിച്ചകം തുടങ്ങിയ എല്ലാ പൂക്കളും ലഭ്യമാണ്.

വാഴയില, ശര്‍ക്കര വരട്ടി, ചിരകിയ തേങ്ങ ഉള്‍പ്പെടെ വിശേഷപ്പെട്ട ഇനങ്ങളും വിലക്കുറവോടെ ലഭ്യമാണ്. സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് വിഭാഗത്തില്‍ 25 കൂട്ടം വിഭവങ്ങള്‍ അടങ്ങിയ ഓണ സദ്യ 34 റിയാലിന് ലഭിക്കും. മൂന്നു സദ്യ വാങ്ങിക്കുമ്ബോള്‍ ഒരു സദ്യ സൗജന്യമായും നല്‍കും. ദോഹയില്‍ മുന്‍വര്‍ഷങ്ങളില്‍ വന്‍ സ്വീകാര്യതയാണ് സഫാരിയുടെ ഓണസദ്യക്ക് ലഭിച്ചിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമായിരിക്കും ഓണ സദ്യ ലഭിക്കുക. 74788949, 31194933 നമ്പറുകളിൽ  വിളിച്ചാല്‍ സദ്യ ബുക്കിങ്ങിനുള്ള നടപടി ക്രമങ്ങള്‍ അറിയാം.

ഹൗസ്‌ഹോള്‍ഡ് വിഭാഗത്തിലും ഒട്ടനവധി ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. നാടന്‍ മണ്‍ ചട്ടികള്‍, മുറം, അമ്മി, ചിരവ, വിവിധ ഇനം നാടന്‍ പാത്രങ്ങള്‍, തവികള്‍, കിണ്ടി, ഉരുളി, ഭരണികള്‍, വിളക്കുകള്‍ തുടങ്ങിയവയും കൂടാതെ ബോനിറെ ഫ്രൈ പാന്‍, പ്രഷര്‍ കുക്കറുകള്‍, അപ്പച്ചട്ടി, തുടങ്ങി ധാരാളം ഉത്പന്നങ്ങള്‍ ചന്തയില്‍ ലഭ്യമാണ്. ഓണക്കോടികള്‍ ഉള്‍പ്പെടെയുള്ള തുണിത്തരങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

സഫാരിയുടെ മെഗാ പ്രമോഷനായ സഫാരി വിന്‍ അഞ്ച് ടൊയോട്ട ഫോര്‍ച്ച്‌യൂണര്‍ കാര്‍ ആന്‍ഡ് 2.5 കെ.ജി ഗോള്‍ഡ് പ്രമോഷനിലൂടെ അഞ്ച് ടൊയോട്ട ഫോര്‍ച്ച്‌യൂണര്‍ 2022 മോഡല്‍ കാറുകളും 2.5 കിലോ സ്വര്‍ണവും സമ്മാനമായി നേടാനുള്ള അവസരവും സഫാരി ഒരുക്കുന്നു. സഫാരിയുടെ ഏത് ഔട്ട്ലറ്റുകളില്‍ നിന്നും 50 ഷോപ്പിങ് നടത്തുമ്ബോള്‍ ലഭിക്കുന്ന ഇ റാഫിള്‍ കൂപ്പണ്‍ നറുെക്കടുപ്പിലൂടെ മൈ സഫാരി ക്ലബ്ബ് കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക 


Latest Related News