Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമിക്രോൺ കാരണം തിരിച്ചുവരവ് മുടങ്ങുമെന്ന് ആശങ്ക,നാട്ടിലേക്ക് പോകാൻ പ്രവാസികൾ മടിക്കുന്നു

November 28, 2021

November 28, 2021

 അൻവർ പാലേരി   

ദോഹ : ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗൾഫ് നാടുകളിലെ പ്രവാസികൾ നാട്ടിലേക്ക് പോകാൻ മടിക്കുന്നതായി റിപ്പോർട്ട്.വൈറസ് വ്യാപനം കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നാൽ യാത്രാ വിലക്ക് ഉൾപെടെയുള്ള നിയന്ത്രണങ്ങൾ വീണ്ടും നിലവിൽ വന്നേക്കുമോ എന്ന ആശങ്കയാണ് പലരെയും നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കാൻ പ്രേരിപ്പിക്കുന്നത്.നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ യാത്രാ വിലക്ക് കാരണം ഇന്ത്യയിൽ കുടുങ്ങിയ പലരും മാസങ്ങൾക്ക് ശേഷമാണ് ജോലി സ്ഥലങ്ങളിലേക്ക് തിരിച്ചെത്തിയത്.കോവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട്  നാട്ടിൽ കുടുങ്ങിയ നിരവധി പേർ ഇനിയും തിരിച്ചെത്തിയിട്ടുമില്ല.ഈ സാഹചര്യത്തിൽ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് അവധി എടുത്തു നാട്ടിൽ പോകാനൊരുങ്ങിയ പലരും പഴയ അവസ്ഥ വീണ്ടും ആവർത്തിച്ചേക്കുമോ എന്ന ആശങ്കയിൽ യാത്ര മാറ്റിവെക്കുന്നതായി ട്രാവൽ ഏജൻസികൾ 'ന്യൂസ്‌റൂ'മിനെ അറിയിച്ചു.

ഒമിക്രോൺ വൈറസ് അതീവ വ്യാപന ശേഷിയുള്ളതാണെന്നാണ് റിപ്പോർട്ട്. വൈറസ് വ്യാപിച്ചാൽ ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങൾ വീണ്ടും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഉറപ്പാണ്. ഒമിക്രോൺ  ഇന്ത്യയിലും എത്തുകയും ഗൾഫ് രാജ്യങ്ങൾ യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുകയും ചെയ്യുന്ന സാഹചര്യത്തെയാണ് പ്രവാസി ഇന്ത്യക്കാർ ഭയക്കുന്നത്.കോവിഡ് നിയന്ത്രണങ്ങൾ കാരണം  നാട്ടിലേക്കുള്ള യാത്ര പല തവണ മാറ്റിവെച്ച  നിരവധി പേരാണ് കോവിഡ് സാഹചര്യം അനുകൂലമായതിനെ തുടർന്ന്  വരും ദിവസങ്ങളിൽ യാത്രക്കായി ടിക്കറ്റെടുത്തത് . നാട്ടിൽ പോയാൽ തിരിച്ചുവരവ് മുടങ്ങുമോ ആശങ്കയിലാണ് ഇവരിപ്പോൾ കഴിയുന്നത്.. ഇപ്പോൾ നാട്ടിലുള്ളവർക്കും ഈ ആശങ്കയുണ്ട്. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും  സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തടുത്തുമെന്നും വിവിധ ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് .അതേസമയം,ഒമിക്രോൺ ആദ്യം റിപ്പോർട്ട് ചെയ്ത ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തർ ഉൾപെടെ യാത്രാവിലക്ക് ഏർപെടുത്തിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 33450 593 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News