Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ കുതിച്ചുയരുന്നു,22 സംസ്ഥാനങ്ങളിലായി ആയിരത്തിനടുത്ത് രോഗബാധിതർ

December 30, 2021

December 30, 2021

ന്യൂഡൽഹി : ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെയും കോവിഡ് രോഗികളുടെയും എണ്ണം കുതിച്ചുയരുന്നു.22 സംസ്ഥാനങ്ങളിലായി 961പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.

ഡൽഹിയിൽ 263 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 252 കേസുകള്‍ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 97 പേര്‍ക്കും രാജസ്ഥാനില്‍ 69 പേര്‍ക്കും കേരളത്തില്‍ 65 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 22 സംസ്ഥാനങ്ങളില്‍ ഒമിക്രോൺ കണ്ടെത്തി. 320 പേർ രോഗമുക്തരായി. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേര്‍ മരിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,48,22,040 ആയി. ആകെ മരണം 4,80,860 ആയി. നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 82,402 ആണ്.

2020 ഓഗസ്റ്റ് 7നാണ് ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 20 ലക്ഷം കടന്നത്. ആഗസ്റ്റ് 23ന് 30 ലക്ഷവും സെപ്തംബർ 5ന് 40 ലക്ഷവും സെപ്തംബർ 16ന് 50 ലക്ഷവും സെപ്റ്റംബർ 28ന് 60 ലക്ഷവും പിന്നിട്ടു. ഒക്ടോബർ 1ന് 70 ലക്ഷവും ഒക്ടോബർ 29ന് 80 ലക്ഷവും കടന്നു. കോവിഡ് ബധിച്ചവരുടെ എണ്ണം നവംബർ 20ന് 90 ലക്ഷം കടന്നപ്പോള്‍ ഡിസംബർ 19നാണ് ഒരു കോടി പിന്നിട്ടത്. 2021 മെയ് 4ന് രണ്ട് കോടിയും ജൂൺ 23ന് മൂന്ന് കോടിയും പിന്നിട്ട് രാജ്യത്തെ കോവിഡ് കേസുകള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കുതിക്കുകയാണ്.

രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ.നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News