Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അവധിക്കാലം ആഘോഷമാക്കൂ,ദോഹ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകളുമായി ഒമാൻ എയർ

June 11, 2023

June 11, 2023

ന്യൂസ്‌റൂം ബ്യുറോ 

മസ്കത്ത് : അവധിക്കാലമായതോടെ ദോഹയിലേക്കും ബഹ്റൈനിലേക്കും കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തുമെന്ന് ഒമാൻ എയർ.യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ തരത്തിൽ.ഈ മാസം മുതൽ,മസ്‌കത്തിനും ബഹ്‌റൈനുമിടയിൽ ആഴ്ചയിൽ 21 സർവീസുകൾ നടത്താനാണ് തീരുമാനം.നിലവിൽ 11 പ്രതിവാര സർവീസുകൾ മാത്രമാണ് ഒമാൻ എയർ ബഹ്റൈനിലേക്ക് നടത്തുന്നത്.

അതേസമയം മസ്‌കത്തിനും ദോഹയ്‌ക്കുമിടയിലുള്ള സർവീസുകൾ ജൂൺ 24-മുതൽ ആഴ്‌ചയിൽ 21 ൽ നിന്നും 35 ആയി വർദ്ധിക്കും. വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായാണ് സർവീസുകൾ വർധിപ്പിക്കുന്നത്. അതിരാവിലെ മുതൽ രാത്രി വൈകുവോളം, ഇഷ്ടമുള്ള സർവീസുകൾ തെരഞ്ഞെടുക്കാൻ യാത്രക്കാർക്ക് സൗകര്യമുണ്ടാകും..ജിസിസിയിലെ പ്രധാന നഗരങ്ങളുമായി മസ്‌കത്തിനെ ബന്ധിപ്പിക്കുന്നതിന് ഒമാൻ എയർ ദുബായിലേക്ക് ആഴ്ചയിൽ 35 വിമാനങ്ങളും റിയാദിലേക്കും ജിദ്ദയിലേക്കും ആഴ്ചയിൽ 21 വിമാനങ്ങളും കുവൈത്തിലേക്ക് ആഴ്ചയിൽ 14 വിമാനങ്ങളും സർവീസ് നടത്തും.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News