Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ധനം കടം കൊടുക്കില്ല,എയർ ഇന്ത്യയുടെ കൂടുതൽ വിമാനങ്ങൾ കട്ടപ്പുറത്താകും

September 01, 2019

September 01, 2019

ഹൈദരാബാദ്,റായ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് സെപ്തംബർ 6 മുതൽ ഇന്ധനം നൽകേണ്ടെന്നാണ് എണ്ണ കമ്പനികളുടെ തീരുമാനം.

ന്യൂഡൽഹി : എയര്‍ ഇന്ത്യക്കുള്ള ഇന്ധന വിതരണം രണ്ട് വിമാനത്താവളങ്ങളില്‍ കൂടി നിർത്തലാക്കുമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി. എണ്ണ കമ്പനികൾ കടുത്ത നടപടികൾ സ്വീകരിച്ചാല്‍ ഇവിടങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തേണ്ടി വരുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

എയര്‍ ഇന്ത്യക്ക് നിലവിൽ പല വിമാനത്താവളങ്ങളിലും ഇന്ധനം  ലഭിക്കാത്ത സാഹചര്യമാണ്. കൊച്ചി, റാഞ്ചി , മൊഹാലി, പട്ന തുടങ്ങി 6 വിമാനത്താവളങ്ങളില്‍‌ പണം നല്‍കാത്തതിനെ തുടര്‍ന്ന് എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് നിർത്തിവെച്ചിരിക്കുകയാണ്..ഇതിനു പുറമെ  രണ്ട് വിമാനത്താവളങ്ങില്‍ കൂടി ഇന്ധന വിതരണം നിര്‍ത്തുമെന്നാണ്  കമ്പനികള്‍ ഇപ്പോൾ അറിയിച്ചത്.ഹൈദരാബാദ്,റായ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് സെപ്തംബർ 6 മുതൽ ഇന്ധനം നൽകേണ്ടെന്നാണ് എണ്ണ കമ്പനികളുടെ തീരുമാനം.

 

ജൂലൈ 31 വരെ 4300 കോടി രൂപയുടെ കടമാണ് ഇന്ധന ഇനത്തില്‍ എയര്‍ ഇന്ത്യ നല്‍കാന്‍ ഉള്ളത്.അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള നടപടികള്‍ വൈകാതെ ആരംഭിക്കുമെന്ന്  കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Latest Related News