Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി 'സ്നേഹ വിരുന്ന്' ഏപ്രിൽ 14 ന്

April 07, 2023

April 07, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : കേരള പ്രദേശ് കോൺഗ്രസ്സ്‌ കമ്മിറ്റിയുടെ പോഷക സംഘടനയായ ഒ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി  'സ്നേഹവിരുന്ന്' എന്ന പേരിൽ വിഷു, ഈസ്റ്റർ, ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു. ഏപ്രിൽ 14 ന് തുമാമയിലുള്ള ഒലീവ് ഇന്റർ നാഷണൽ സ്കൂൾ ഗ്രൗണ്ടിലാണ് സ്നേഹവിരുന്ന് നടക്കുക. കേരളത്തിലെ  14 ജില്ലകളിൽ നിന്നുള്ള കോൺഗ്രസ്  പ്രവർത്തകർ, അനുഭാവികൾ, ഇന്ത്യൻ എംബസി ഒഫിഷ്യൽസ്, എംബസ്സിക്കു കീഴിലെ അപക്സ് ബോഡി ഭാരവാഹികൾ, ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങ്‌ വൈകിട്ട് 5 മണിക്ക് ആരംഭിക്കുമെന്ന് പ്രസിഡണ്ട് സമീർ ഏറാമല, ജനറൽ സിക്രട്ടറി ശ്രീജിത്ത്, ട്രഷറർ ജോർജ് അഗസ്റ്റിൻ എന്നിവർ അറിയിച്ചു.

ഇഫ്താറോടു കൂടിയുള്ള വിരുന്നിൽ ഖത്തറിലുളള എല്ലാ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്‌ അനുഭാവികളും നിർബന്ധമായും പങ്കെടുക്കണമെന്ന് പ്രോഗ്രാം ചെയർമാൻ ജീസ് ജോസഫും കൺവിനർ സിഹാസ് ബാബുവും അഭ്യർത്ഥിച്ചു. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News