Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വീണ്ടും സബൂഖും കുടുംബവും,2024 ഏഷ്യൻ കപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി

December 02, 2023

Malayalam_News_Qatar

December 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: 2024 ജനുവരി 12 മുതൽ ഖത്തറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോളിന്റെ ഭാഗ്യ ചിഹ്നം പുറത്തിറക്കി.മിശൈരിബിൽ നടന്ന വർണാഭമായ ചടങ്ങിലാണ് സബൂഖും കുടുംബവുമടങ്ങുന്ന ഭാഗ്യചിഹ്നം  ഇത്തവണയും പുറത്തിറക്കിയത്.2011 ൽ ഖത്തറിൽ നടന്ന ഏഷ്യകപ്പിൽ സബൂഖും കുടുംബങ്ങളായ തംബ്കി, ഫ്രിഹ, സക്രിതി, ത്‌റിന എന്നിവരുമായിരുന്നു ഭാഗ്യചിഹ്നം. 


ഇന്ത്യയിൽ നിന്നടക്കമുള്ള കലാസാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടെയാണ് ഭാഗ്യ ചിഹ്നം പുറത്തിറക്കിയത്. ഫലസ്തീനി കലാകാരന്മാരുടെ പ്രകടനത്തെ നിറഞ്ഞ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10വരെയാണ് ഖത്തറിലെ ഒമ്പത് വേദികളിലായി ഏഷ്യൻ കപ്പ് നടക്കുന്നത്.12 വർഷങ്ങൾക്ക് ശേഷമാണ് ഏഷ്യൻ കപ്പ് ഖത്തറിൽ തിരിച്ചെത്തുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News