Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന ഒ.അബ്ദുൽ അസീസ് നിര്യാതനായി

June 03, 2023

June 03, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ദീര്‍ഘകാലം ഖത്തര്‍ പ്രവാസിയായിരുന്ന കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സ്വദേശി ഒ. അബ്ദുല്‍ അസീസ് ( 71 ) നാട്ടിൽ  നിര്യാതനായി. ഖത്തര്‍ കസ്റ്റംസില്‍ ദീര്‍ഘകാലം ഉദ്യോഗസ്ഥനായിരുന്നു. ഒ അബ്ദുല്ല, ഒ. അബ്ദുറഹ്മാന്‍ എന്നിവരുടെ ജ്യേഷ്ട സഹോദരന്‍ പരേതനായ ഒ. മുഹമ്മദിന്റെ പുത്രനാണ്.

ഒതയമംഗലം ജുമുഅത്ത് പള്ളി കമ്മിറ്റി മുന്‍ സെക്രട്ടറി, വെല്‍ഫയര്‍ പാര്‍ട്ടി മുക്കം മുനിസിപ്പാലിറ്റി പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, തിരുവമ്പാടി നിയോജക മണ്ഡലം ട്രഷറര്‍, ഖത്തര്‍ ഇസ്ലാഹിയ അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി,ഇന്ത്യന്‍ ഇസ് ലാമിക് അസോസിയേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ അസോസിയേഷന്‍ അംഗം,അല്‍ മദ്‌റസത്തുല്‍ ഇസ് ലാമിയ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
നൂര്‍ജഹാന്‍ ആണ് ഭാര്യ. മക്കൾ :നാദിയ (അധ്യാപിക ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂള്‍ )നസീഹ,നബീഹ് (ഖത്തര്‍), നദീം (ദുബായ്), നജീം (മലേഷ്യ).മരുമക്കൾ :
നിയാസ് മുക്കം (ദുബായ്), ആബിദ് വൈത്തിരി (വില്ലേജ് ഓഫീസര്‍ പിണങ്ങോട്), നീദു അസീസ് ( മാവൂര്‍), സിംറ മറിയം ( പൂനൂര്‍), ഹെന്ന മഹ്ബൂബ്(അരീക്കോട്).

ഏറ്റവും പുതിയ വാർത്തകളും തൊഴിൽ സാധ്യതകളും അറിയാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News