Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ പ്രവാസി മലയാളികൾക്ക് സഹായമെത്തിക്കാൻ ഹെൽപ് ലൈൻ ഏർപെടുത്തി

April 10, 2020

April 10, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ മലയാളി പ്രവാസികള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനായി കേരളാ സര്‍ക്കാരിന് കീഴിലുള്ള നോര്‍ക്ക റൂട്ട്സ് പ്രത്യേക ഹെല്‍പ്പ്ലൈന്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്‍റ് ഫോറം (ICBF)ന്‍റെ സഹകരണത്തോടെയാണ് ഹെല്‍പ്പ്ലൈന്‍റെ പ്രവര്‍ത്തനം. രണ്ട് നമ്പറുകളിലായി ഹെല്‍പ്പ്ലൈന്‍ സേവനം ലഭ്യമാകും.

ഹെല്‍പ് ലൈൻ  നമ്പറുകള്‍ ഇവയാണ്-33178494, 55532367.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വിവിധ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ഈ നമ്പറുകളിലേക്ക് വിളിക്കാം.


നോര്‍ക്ക റൂട്ട്സ് ഖത്തര്‍ ഡയറക്ടര്‍മാരായ സിവി റപ്പായി, ജെ കെ മേനോന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.        


Latest Related News