Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വിസകച്ചവടം ലക്ഷ്യമാക്കി വ്യാജകമ്പനികൾ നടത്തിയ ഒൻപത് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

June 20, 2023

June 20, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :വിസ കച്ചവടം ലക്ഷ്യമാക്കി വ്യാജകമ്പനികൾ ഉണ്ടാക്കി ഇടപാടുകൾ നടത്തിയിരുന്ന ഒൻപത് പേരെ ഖത്തറിൽ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ (MoI) സെർച്ച് ആൻഡ് ഫോളോ-അപ്പ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.പ്രതികൾ.അറബ്,ഏഷ്യൻ വംശജരാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിർദ്ദിഷ്ട ഡോക്യുമെന്റ് ക്ലിയറൻസ് ഓഫീസുകൾ വഴിയും അനധികൃത പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവരുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും നടത്തിയ പരിശോധനയിൽ 190,000 ഖത്തർ റിയാലും വ്യാജ കമ്പനി രേഖകൾ, വാടക കരാറുകൾ, ഖത്തർ പൗരന്മാരുടെ ഐഡി കാർഡുകൾ, പ്രീപെയ്ഡ് ബാങ്ക് കാർഡുകൾ, പ്രവാസി തൊഴിലാളികളുടെ ബാങ്ക് കാർഡുകൾ എന്നിവ പിടിച്ചെടുത്തു..

ആവശ്യമായ നിയമനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News