Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിനെതിരായ ആരോപണങ്ങൾക്ക് പിന്നിൽ നിക്ഷിപ്‌ത താൽപര്യക്കാരെന്ന് ദേശീയ മനുഷ്യാവകാശ സമിതി

October 09, 2022

October 09, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : തൊഴിലാളികൾക്ക് വിവേചനരഹിതമായ മിനിമം വേതനം ഏർപ്പെടുത്തിയതും നടപ്പാക്കിയതും തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചതായി ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി (എൻഎച്ച്ആർസി) വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ബിൻ സെയ്ഫ് അൽ കുവാരി അവകാശപ്പെട്ടു.

2021 മാർച്ച് 20-നാണ് ഖത്തറിൽ ഏറ്റവും കുറഞ്ഞ വേതനം 1000 റിയാലാക്കിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നത്..ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ എല്ലാ മേഖലകളിലെയും എല്ലാ രാജ്യങ്ങളിൽ നിന്നുള്ള  തൊഴിലാളികൾക്കും നിയമം ബാധകമാക്കിയിട്ടുണ്ട്.ഇതിന് പുറമെ,താമസവും ഭക്ഷണവും കമ്പനി നല്കുന്നില്ലെങ്കിൽ താമസത്തിനായി പ്രതിമാസം 500 റിയാലും ഭക്ഷണത്തിന് 300 റിയാലും നൽകണമെന്നാണ് വ്യവസ്ഥ.

"എൻഎച്ച്ആർസി വൈസ് ചെയർമാനെന്ന നിലയിൽ ലേബർ ക്യാമ്പുകൾ സന്ദർശിച്ച വേളയിൽ,തൊഴിലാളികളിൽ നിന്ന് ഇതേകുറിച്ച് വളരെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്."-അദ്ദേഹം പറഞ്ഞു.

അതേസമയം,മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെ കുറിച്ച് വിശദീകരിച്ച അൽ കുവാരി, അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങൾക്ക്  പിന്നിൽ ചില നിക്ഷിപ്‌ത താൽപര്യങ്ങളുള്ള സ്ഥാപനങ്ങളും വ്യക്തികളുമാണെന്ന് കുറ്റപ്പെടുത്തി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News