Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നെയ്മറിന് ഖത്തറിൽ ശസ്ത്രക്രിയ,ആസ്‍പെറ്റാറില്‍ പ്രവേശിപ്പിച്ചു

March 10, 2023

March 10, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

ദോഹ: പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ഖത്തറില്‍ ശസ്ത്രക്രിയ.ആസ്പറ്റാര്‍ സ്പോര്‍ട്സ് മെഡിസിന്‍ ആശുപത്രിയിലാണ് ലോക ഫുട്ബാളിലെ പ്രധാന താരത്തിന് ശസ്ത്രക്രിയ നടത്തുന്നത്. കഴിഞ്ഞ ദിവസം ദോഹയിലെത്തിയ താരത്തിന്റെ ചികിത്സ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആസ്‍പെറ്റാര്‍ പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രഞ്ച് ലീഗ് മത്സരത്തിനിടെയാണ് താരത്തിന് കണങ്കാലിന് പരിക്കേറ്റത്. രണ്ടാഴ്ച മുമ്പ് ഫ്രഞ്ച് ലീഗില്‍ ലില്ലെക്കെതിരായ മത്സരത്തിനിടെ 51ാം മിനിറ്റിലായിരുന്നു എതിര്‍ താരവുമായി കൂട്ടിയിടിച്ച്‌ നെയ്മറിന്റെ കണങ്കാലിന് പരിക്കേറ്റത്.

നേരത്തെയും നെയ്മര്‍ ആസ്‍പെറ്റാറില്‍ ചികിത്സ തേടിയിട്ടുണ്ട്. 2019ല്‍ പരിശോധനയുടെ ഭാഗമായി താരം ആസ്‍പെറ്റാറിലെത്തിയിരുന്നു. 2018 ഫെബ്രുവരിയിലുണ്ടായ പരിക്കിന്റെ തുടര്‍ചികിത്സയുടെയും പരിശോധനയുടെയും ഭാഗമായാണ് അന്ന് ഖത്തറിലെത്തിയത്. 

സ്പോര്‍ട്സ് ആന്‍ഡ് അര്‍ത്രോസ്കോപിക് സര്‍ജറിയില്‍ ലോക പ്രശസ്തിയാര്‍ജിച്ച ആസ്‍പെറ്റാറില്‍ ലോകോത്തര കായിക താരങ്ങള്‍ ചികിത്സക്കായി എത്താറുണ്ട്. ഫ്രഞ്ച് ക്ലബായി പി.എസ്.ജിയുടെ മെഡിക്കല്‍ പങ്കാളികൂടിയാണ് ആസ്‍പെറ്റാര്‍. 2007ല്‍ മധ്യപൂര്‍വേഷ്യയിലെ ആദ്യ സ്പോര്‍ട്സ് മെഡിസിന്‍ ആശുപത്രിയായാണ് ആസ്‍പെറ്റാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News