Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നെയ്‌മർ സുഖമായിരിക്കുന്നു,ഖത്തറിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം

March 11, 2023

March 11, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ബ്രസീലിയന്‍ ഫുട്‌ബോൾ ഇതിഹാസവും  പാരീസ് സെന്റ് ജെര്‍മെയ്ന്‍ താരവുമായ നെയ്മര്‍ ഡ സില്‍വ സാന്റോസ് ജൂനിയറിന്റെ ശസ്ത്രക്രിയ അസ്പിറ്ററില്‍ വെള്ളിയാഴ്ച ഉച്ചയോടെ വിജയകരമായി പൂര്‍ത്തിയാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം ദോഹയിലെത്തിയത്.

അസ്പിറ്റര്‍ സി എം ഒ പ്രൊഫ. പീറ്റര്‍ ഡി ഹൂഗെ, ലണ്ടനിലെ ഫോര്‍ട്ടിയസ് ക്ലിനിക്കിലെ പ്രശസ്ത കണങ്കാല്‍ സര്‍ജന്‍ പിയറി ജെയിംസ് കാല്‍ഡര്‍, ബ്രസീലിയന്‍ സര്‍ജനും ദേശീയ ടീം ഡോക്ടറുമായ റോഡ്രിഗോ ലാസ്മര്‍ എന്നിവരുള്‍പ്പെടെ ഉയര്‍ന്ന യോഗ്യതയുള്ള സര്‍ജന്‍മാരുടെ സംഘമാണ് അസ്പിറ്ററിലെ ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചത്.

പാരീസ് സെന്റ് ജെര്‍മെയ്ന്‍ ടീമിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറാണ് അസ്പിറ്റര്‍.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News