Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇസ്രായേൽ പലസ്തീൻ സംഘർഷം,ഖത്തർ അമീറിന്റെ പ്രസംഗത്തിന് തെറ്റായ പരിഭാഷ നൽകി വ്യാജ പ്രചാരണം

October 17, 2023

news_malayalam_fake_news_updates

October 17, 2023

ഖദീജ അബ്‌റാർ 

ദോഹ: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ഇടപെടരുതെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ത്യൻ മുസ്ലീങ്ങളോട് ആഹ്വാനം ചെയ്യുന്നതായി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം.2017 മെയ് മാസത്തിൽ ദോഹ ഫോറത്തിൽ ഫലസ്തീനികൾക്കെതിരായ അടിച്ചമർത്തലിനെതിരെ അമീർ സംസാരിക്കുന്നതിന്റെ പഴയ വീഡിയോയിൽ തെറ്റായ പരിഭാഷ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ഹാൻഡിലുകളിൽ നിന്ന് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. വീഡിയോയിൽ ഫലസ്തീനികളുടെ അടിച്ചമർത്തലിനെക്കുറിച്ച് അമീർ സംസാരിക്കുന്നതിൽ ഒരിടത്തും ഇന്ത്യൻ മുസ്ലീങ്ങളെ പരാമർശിക്കുന്നില്ല.

 

അമീർ അറബിയിൽ സംസാരിക്കുന്നതിന്റെ 7 സെക്കൻഡ് ദൈർഘ്യമുള്ള  വീഡിയോ അന്താരാഷ്ട തലത്തിലും പ്രചരിക്കുന്നുണ്ട്. "ഇന്ത്യൻ മുസ്‌ലിംകൾ അറബ് പ്രശ്‌നങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. ഞങ്ങൾക്ക് മതം മാറിയ മുസ്‌ലിംകളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല.അറബ് ലോകം ഗസയ്ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യുന്നില്ലെസൂചനയോടെ, ഗസയിലെ ജനങ്ങളെ കുറിച്ച് അവർക്ക് ആശങ്കയുണ്ടെങ്കിൽ,അവർ അവരുടെ വിമാനങ്ങൾ ബുക്ക് ചെയ്ത് ഗസയിലെ ജനങ്ങളെ രക്ഷിക്കണം." എന്ന തെറ്റായ അടികുറിപ്പാണ് വീഡിയോയിൽ കൊടുത്തിരിക്കുന്നത്.ഒരേ സമയം അറബ് ജനതയെയും ഇന്ത്യൻ മുസ്‌ലിംകളെയും കുറ്റപ്പെടുത്തിക്കൊണ്ട് ഖത്തർ അമീർ സംസാരിച്ചുവെന്ന തരത്തിലാണ്  ഇത്തരമൊരു വ്യാജപ്രചരണം നടത്തുന്നത്. 

ഫലസ്തീൻ വിഷയത്തിൽ ഖത്തറിന്റെയും അമീറിന്റെയും ഉറച്ച നിലപാടുകളോട് അസഹിഷ്ണുതയുള്ളവരാണ് തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നത്.We the people,gopal maru എന്നീ പ്രധാന സംഘി ഹാൻഡിലുകളിൽ നിന്നാണ് പ്രധാനമായും ഇത്തരമൊരു പ്രചാരണം നടക്കുന്നത്.ബൂം ഫാക്ട് ചെക് വെബ്‌സൈറ്റാണ് അമീറിന്റെ പ്രസംഗത്തിന് തെറ്റായ പരിഭാഷയും വ്യാഖ്യാനവും നൽകിക്കൊണ്ടുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News