Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന് സ്വീകരണം നൽകി

September 14, 2023

News_Qatar_Malayalam

September 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന് ഖത്തർ കെ.എം.സി.സി ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ സ്വീകരണം നൽകി. കാസർഗോഡ് ജില്ലാ കമ്മിറ്റി കെഎംസിസി പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന  പഠിപ്പുര-2 ഹരിത പാഠം - ഏകദിന പഠന ക്യാമ്പിൽ പങ്കെടുക്കാനാണ് അദ്ദേഹം ദോഹയിൽ എത്തിയത്.

സംസ്ഥാന കെഎംസിസി പ്രസിഡന്റ്  ഡോ.അബ്ദുൽ സമദ് , ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര, ആദം കുഞ്ഞി തളങ്കര, സമീർ,സിദ്ദിഖ് മണിയംപാറ, നാസിർ കൈതക്കാട്, ഹാരിസ് എരിയാൽ തുടങ്ങിയർ പങ്കെടുത്തു .വെള്ളിയാഴ്ച രാവിലെ 7:30 മുതൽ തുമാമയിലുള്ള കെഎംസിസി ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ കാസറഗോഡ് ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത 250 പ്രതിനിധികൾ സംബന്ധിക്കും .

പരിപാടിയിൽ പ്രശസ്ത സൈക്കോളജിസ്റ്റും മോട്ടിവേഷണൽ സ്പീക്കറുമായ ഒ.എച് റഹ്‌മാൻ 'സാമൂഹ്യ പ്രവർത്തനവും മാനസികാരോഗ്യവും'എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസെടുക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G

 


Latest Related News