August 14, 2023
August 14, 2023
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തർ ഐ സി ബി എഫ്(ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം) ഭാരത് ആസാദി കെ രംഗ് 2023 സാംസ്‌ക്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു.ഇന്ത്യന്‍ സാംസ്‌ക്കാരിക പാരമ്പര്യത്തിന്റെ മഹനീയത വിളിച്ചോതുന്ന വ്യത്യസ്ത പരിപാടികൾ അരങ്ങേറും.
ഓഗസ്റ്റ് 18ന് വെള്ളിയാഴ്ച വൈകിട്ട് ആറിന് ഐ സി സി അശോകാ ഹാളിലാണ് പരിപാടി. ഇന്ത്യന്‍ ജനതയുടെ വൈവിധ്യങ്ങളെ ഒരേ വേദിയിലെത്തിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്.ഇന്ത്യൻ അംബാസിഡർ,വിവിധ കമ്യുണിറ്റി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm