Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യു.എ.ഇ ഓൺ അറൈവൽ വിസ പാസ്‌പോർട്ടിൽ അമേരിക്കൻ, യൂറോപ്യൻ വിസയുള്ള ഇന്ത്യക്കാർക്ക് മാത്രം

September 05, 2023

Malayalam_News_Qatar

September 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ജി.സി.സി രാജ്യങ്ങളിൽ താമസ വിസയുള്ളവർക്ക് യു.എ.ഇ പുതുതായി പ്രഖ്യാപിച്ച ഓൺ അറൈവൽ ആനുകൂല്യം എല്ലാ ഇന്ത്യക്കാർക്കും ലഭിക്കില്ല.ഖത്തറിൽ താമസ വിസയുള്ള ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ ലഭിക്കണമെങ്കിൽ പാസ്‌പോർട്ടിൽ അമേരിക്കയിലോ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തോ സ്ഥിര താമസ അനുമതിയോ സന്ദർശന വിസയോ ഉണ്ടായിരിക്കണമെന്നാണ് നിർദേശം.

കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്പോർട്ട് കൈവശമുള്ള മേൽപറഞ്ഞ വിഭാഗത്തിൽ പെട്ട ഇന്ത്യക്കാർക്ക് മാത്രമാണ് പതിനാല് ദിവസത്തേക്ക് ഓൺ അറൈവൽ വിസ അനുവദിക്കുക.ഈ കാലാവധി പിന്നീട് പതിനാല് ദിവസത്തേക്ക് കൂടി നീട്ടാനും അനുമതിയുണ്ടാവും.

ലോകമെമ്പാടുമുള്ള 82 രാജ്യങ്ങളിലുള്ളവർക്ക് വിസയില്ലാതെ യുഎഇയിൽ ഓൺ അറൈവൽ വിസ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.അതേസമയം,. പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിലെ  ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ പാസ്‌പോർട്ടോ ഐഡി കാർഡോ ഉപയോഗിച്ച് യുഎഇയിൽ പ്രവേശിക്കാനാവും.

അൽബേനിയ, അൻഡോറ, അർജന്റീന, ഓസ്ട്രിയ, ഓസ്ട്രേലിയ, അസർബൈജാൻ, ബഹ്റൈൻ, ബാർബഡോസ്, ബ്രസീൽ, ബെലാറസ്, ബെൽജിയം, ബ്രൂണെ, ബൾഗേറിയ, കാനഡ, ചിലി, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എൽ സാൽവഡോർ, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജോർജിയ, ജർമ്മനി, ഗ്രീസ്, ഹോണ്ടുറാസ്, ഹംഗറി, ഹോങ്കോംഗ്, ഐസ്ലാൻഡ്, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ, കസാക്കിസ്ഥാൻ, കിരിബതി, കുവൈറ്റ്, ലാറ്റ്വിയ, ലിച്ചെൻസ്റ്റീൻ, ലിത്വാനിയ, ലക്സംബർഗ്, മലേഷ്യ, മാലദ്വീപ്, മാൾട്ട, മൗറീഷ്യസ്, മെക്സിക്കോ, മൊണാക്കോ,
മോണ്ടിനെഗ്രോ, നൗറു, ന്യൂസിലാന്റ്, നോർവേ, ഒമാൻ, പരാഗ്വേ, പെറു, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, റിപ്പബ്ലിക് ഓഫ് അയർലൻഡ്, റൊമാനിയ, റഷ്യ, ഗ്രനേഡൈൻസ്‌, സാൻ മറിനോ, സൗദി അറേബ്യ, സീഷെൽസ്, സെർബിയ, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലോവേനിയ, സോളമൻ ഐലൻഡ്, ദക്ഷിണ കൊറിയ,
സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ബഹാമാസ്, നെതർലാൻഡ്സ്, യുകെ, യു.എസ്, ഉക്രെയ്ൻ, ഉറുഗ്വേ, വത്തിക്കാൻ എന്നീ രാജ്യങ്ങൾക്കാണ് ഓൺ അറൈവൽ വിസ അനുവദിക്കുന്നത്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News