Breaking News
ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  |
ലോക്‌സഭ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 26 ന് ; വോട്ടെണ്ണല്‍ ജൂണ്‍ 4ന് 

March 16, 2024

news_malayalam_loksabha_election_date_declared_in_india

March 16, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രാജ്യത്ത് ഏപ്രില്‍ 19 മുതല്‍ ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും. കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 ന് തിരഞ്ഞെടുപ്പ് നടക്കും. ഈ മാസം 28 ന് വിജ്ഞാപനമിറങ്ങും. ഏപ്രില്‍ 4ന് പത്രികാ സമര്‍പ്പണം. സൂക്ഷ്മ പരിശോധന ഏപ്രില്‍ 5ന്. ഏപ്രില്‍ 8 വരെ പത്രിക പിന്‍വലിക്കാം. 

26 നിയമസഭാ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കും. ആന്ധ്ര- മെയ് 13, സിക്കിം-ഏപ്രില്‍ 19ന്, ഒഡിഷ- മെയ് 13ന് . ഓഡീഷയില്‍ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ നാലിനായിരിക്കും വോട്ടെണ്ണല്‍. 

കമ്മീഷന്‍ പൂര്‍ണസജ്ജമെന്നും എല്ലാ ഒരുക്കങ്ങളും നേരിട്ട് വിലയിരുത്തിയെന്നും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ വ്യക്തമാക്കി. 'തിരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ആകെ 96.8 കോടി വോട്ടര്‍മാരാണുള്ളത്.  49.7 കോടി പുരുഷ വോട്ടര്‍മാര്‍, 47.1 കോടി സ്ത്രീ വോട്ടര്‍മാര്‍, 1.82 കോടി കന്നി വോട്ടര്‍മാര്‍, 48,000 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, 19.74 യുവ വോട്ടര്‍മാര്‍. 10.5 ലക്ഷം പോളിംഗ് ബൂത്തുകളുണ്ടാവും. 55 ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സജ്ജാമാക്കും.

ബൂത്തുകളില്‍ മികച്ച സൗകര്യമൊരുക്കും. കുടിവെള്ളവും ശൗചാലയവും ഉറപ്പാക്കും. 85 വയസ്സ് കഴിഞ്ഞവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം. വോട്ട് ഫ്രം ഹോം സൗകര്യമൊരുക്കും. 40 ശതമാനത്തിന് മുകളില്‍ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും വീടുകളിലിരുന്ന് വോട്ട് ചെയ്യാം. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് വീല്‍ ചെയര്‍ സൗകര്യമൊരുക്കും. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ kyc ആപ്പില്‍ പ്രസിദ്ധീകരിക്കും. മൊബെല്‍ ആപ്പിലൂടെ വോട്ടര്‍മാര്‍ക്ക് പരാതികളും അറിയിക്കാം. ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഒരുക്കും. ആക്രമണങ്ങള്‍ തടയാന്‍ കേന്ദസേനയെ വിന്യസിക്കും. ജില്ലകളില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. പ്രശ്‌ന ബാധിത, പ്രശ്‌ന സാധ്യതാ പോളിംഗ് ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഉപയോഗിക്കും. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമം തടയും. 

കരാര്‍ ജീവനക്കാരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അതത് ഡ്യൂട്ടി സ്ഥലങ്ങളില്‍ വോട്ട് രേഖപ്പെടുത്താം. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ഉടനടി കര്‍ശന നടപടിയുണ്ടാകുമെന്നും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ വ്യക്തമാക്കി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News