Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ചരിത്ര ഗ്രന്ഥകാരൻ പി ഹരീന്ദ്രനാഥിന് ദോഹയിൽ സ്വീകരണം നൽകി

March 07, 2024

news_malayalam_local_association_news_updates

March 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ദോഹയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ പ്രശസ്ത ചരിത്ര ഗ്രന്ഥകാരൻ പി ഹരീന്ദ്രനാഥിന് ഖത്തർ ഇന്ത്യൻ ലിറ്റററി അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബുധനാഴ്ച ന്യൂ സലാത്തയിലെ സ്കിൽസ് ഡെവലപ്പ്മെന്റ് സെന്ററിലായിരുന്നു സ്വീകരണ പരിപാടി.

'ഇന്ത്യ ഇരുളും വെളിച്ചവും എന്ന ഗ്രന്ഥത്തിന് എഴുത്തച്ഛൻ പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ,റിട്ടയേർഡ് അദ്ധ്യാപകൻ കൂടിയായ ഗ്രന്ഥകാരന്റെ ഏറ്റവും പുതിയ രചനയാണ് 'മഹാത്മാ ഗാന്ധി, കാലവും കർമ പർവവും 1869-1915' എന്ന ഗ്രന്ഥം. 

ഖത്തർ ഇന്ത്യൻ ഓതേർസ്  ഫോറം പ്രസിഡന്റ് ഡോ. സാബു സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ആഷിഖ് അഹ്മദ് സ്വാഗതം പറഞ്ഞു.നാസർ മലയിൽ അധ്യക്ഷനായിരുന്നു. ഇല്യാസ് മാസ്റ്റർ പുസ്തക പരിചയപ്പെടുത്തി. തയ്യിൽ കുഞ്ഞബ്ദുള്ള ഹാജി പുസ്തകം ഏറ്റുവാങ്ങി. റേഡിയോ മലയാളം മേധാവി അൻവർ ഹുസൈൻ, എം ടി നിലമ്പൂർ, അതീഖ് റഹ്മാൻ, മന്നായി മലയാളി സമാജം സെക്രട്ടറി പുഷ്പൻ, ഷെരീഫ് കെ സി, ഹുസൈൻ കടന്നമണ്ണ എന്നിവർ ആശംസാ പ്രഭാഷണം നടത്തി. മുഖ്യ പ്രഭാഷണം നടത്തിയ ഹരീന്ദ്രനാഥ് അഞ്ചരവർഷക്കാലത്തെ ഗവേഷണവും പഠനങ്ങൾക്കും ഒടുവിൽ  പൂർത്തിയാക്കിയ പുതിയ പുസ്തകത്തിന്റെ രചനാ കാലത്ത് അനുഭവിച്ച വെല്ലുവിളികളെക്കുറിച്ച് വിശദീകരിച്ചു.  സത്യവും അഹിംസയും കോർത്തിണക്കി മനുഷ്യജീവിതത്തിന് മാനവികതയുടെ പുതുപാഠങ്ങൾ പകർന്നുനൽകിയ മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനവും കാലാതീതമാണെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. 

സംസ്കൃതി പ്രസിഡന്റ് അഹ്മദ് കുട്ടി ഹരീന്ദ്രനാഥിന് മെമെന്റോ സമ്മാനിച്ചു. ഉസ്മാൻ കല്ലൻ ഹരീന്ദ്രനാഥിനും മാധവിക്കുട്ടി പദ്മജ ഹരീന്ദ്രനാഥിനും ഷാൾ അണിയിച്ചു. പഴയകാല കായിക താരം കൂടിയായിരുന്ന ഹരീന്ദ്രനാഥിനെ ലോക കപ്പ് ഫുട്ബോളിന് ആതിഥ്യം അരുളിയ രാജ്യത്തിന്റെ ആദരവന്ന നിലയിൽ ഹംസ കരിയാടിന്റെ നേതൃത്വത്തിലുള്ള വളണ്ടിയർ സംഘം ഹാരാർപ്പണം നടത്തി. ഹംസ നന്ദി പ്രകാശിപ്പിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News