Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ തുടർച്ചയായി 49 മണിക്കൂർ ഫ്രീസ്റ്റൈൽ ഫുട്ബോൾ കളിച്ച ബ്രസീലിയൻ ഫുട്ബോൾ താരത്തിന് ലോക റെക്കോർഡ്

January 24, 2024

news_malayalam_world_record_updates

January 24, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: കത്താറ കൾച്ചറൽ വില്ലേജിൽ തുടർച്ചയായി 49 മണിക്കൂർ ഫ്രീസ്റ്റൈൽ ഫുട്ബോൾ കളിച്ച് ബ്രസീലിയൻ ഫുട്ബോൾ താരം റിക്കാർഡിഞ്ഞോ ദാസ് എംബൈക്‌സഡിൻഹാസിന് പുതിയ ലോക റെക്കോർഡ്.

എ.എഫ്.സി ഏഷ്യൻ കപ്പിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായിരുന്നു റിക്കാർഡിഞ്ഞോയുടെ ലോക റെക്കോർഡ് ശ്രമം. കത്താറയിലെ അൽ ഹിക്മ കോർട്ട്‌യാർഡിൽ 2024 ജനുവരി 21 ന് വൈകുന്നേരം 7 മണിക്ക് ആരംഭിച്ച ഫ്രീ സ്റ്റൈൽ 2024 ജനുവരി 23 നാണ് അവസാനിച്ചത്. 49 മണിക്കൂറും 3 മിനിറ്റും തുടർച്ചയായ ഫ്രീസ്റ്റൈൽ ഫുട്ബോളിൽ അദ്ദേഹം ലോക റെക്കോർഡ് തകർത്തു.

ഖത്തറിൽ നടന്ന 2022 ഫിഫ ലോകകപ്പ് സമയത്തും 48 മണിക്കൂറും 2 മിനിറ്റും കൊണ്ട് കത്താറ കൾച്ചറൽ വില്ലേജിലെ ഇതേ സ്ഥലത്ത് അദ്ദേഹം റെക്കോർഡ് തകർത്തിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News