Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ 5564 പൂക്കൾ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ബൊക്കെ നിർമ്മിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം

December 24, 2023

news_malayalam_ministry_updates_in_qatar

December 24, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ലോകത്തിലെ ഏറ്റവും വലിയ ബൊക്കെ നിർമ്മിച്ച് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ബൊക്കെയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡും ഖത്തർ സ്വന്തമാക്കി. ഇന്നലെ (ശനിയാഴ്ച്ച) കത്താറ കൾച്ചറൽ വില്ലേജിലെ ബൊക്കെ വിസ്ഡം സ്‌ക്വയറിലാണ് ബൊക്കെയുടെ ഉദ്ഘാടനം നടന്നത്. ബൊക്കെയുടെ നീളവും വീതിയും 6 മീറ്ററാണ്. "പെറ്റൂണിയ" തരത്തിൽ വിവിധ നിറങ്ങളിലുള്ള 5,564 പ്രാദേശിക പൂക്കളാണ് ബൊക്കെയിലുള്ളത്. 

 

കത്താറ കൾച്ചറൽ വില്ലേജുമായി സഹകരിച്ച് അൽ വക്ര മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ അൽ വക്ര മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ മുഹമ്മദ് ഹസൻ അൽ നഈമി, അംബാസഡർ മുഹമ്മദ് ഖമീസ് അൽ കുവാരി,  സലീം സയീദ് അൽ മുഹന്നദി; മുനിസിപ്പൽ കൗൺസിൽ അംഗം സഈദ് അലി അൽ മാരി, കത്താറ കൾച്ചറൽ വില്ലേജിൽ നിന്നുള്ള പ്രതിനിധികൾ, സാഹിത്യ വിഭാഗം മേധാവി മുഹമ്മദ് അൽ ഷഹ്‌വാനി, ആർക്കൈവ്സ് വിഭാഗം മേധാവി ഷാഹിൻ അൽ കുവാരി, മുനിസിപ്പൽ ഉദ്യോഗസ്ഥർ, ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധി എന്നിവരും പങ്കെടുത്തു. 

പരിപാടിക്ക് ശേഷം, ബൊക്കെയിലുള്ള പൂക്കൾ കത്താറ കൾച്ചറൽ വില്ലേജിലെ സന്ദർശകർക്ക് വിതരണം ചെയ്യാനാണ് തീരുമാനം. ഖത്തർ പ്രകൃതിയുടെ സൗന്ദര്യവും സാംസ്കാരിക വൈവിധ്യവും സുസ്ഥിരതയുമാണ് ബൊക്കെയിലൂടെ പ്രതിഫലിപ്പിക്കുന്നത്. കൂടാതെ, ഖത്തറിന്റെ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയെക്കുറിച്ചുള്ള സന്ദേശവും ഇതിലൂടെ ലോകത്തിന് കൈമാറാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.

ഗിന്നസ് റെക്കോർഡ് നേട്ടം കേവലം ഒരു റെക്കോർഡ് മാത്രമല്ലെന്നും ഖത്തർ ലോകത്തിന് നൽകുന്ന വ്യക്തമായ സന്ദേശമാണെന്നും അൽ വക്ര മുനിസിപ്പാലിറ്റി ഡയറക്ടർ മുഹമ്മദ് ഹസൻ അൽ നഈമി പറഞ്ഞു. 

അതേസമയം, ഖത്തർ ദേശീയ ദിനത്തിൽ (ഡിസംബർ 18) മുപ്പതിനായിരം പൂക്കള്‍ കൊണ്ട് ഏറ്റവും വലിയ ഖത്തർ പതാക ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും നിർമ്മിച്ചിരുന്നു. എക്‌സ്‌പോ 2023 ദോഹയുടെ സഹകരണത്തോടെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയിലെ 50 സന്നദ്ധപ്രവര്‍ത്തകരാണ് പതാക നിർമ്മിച്ചത്. ഖത്തറിന്റെ ദേശീയ നിറമായ മെറൂണും വെ​ള്ള​യും നി​റ​ത്തി​ൽ അ​ടു​ക്കി​വെ​ച്ച പൂ​ക്ക​ൾ​കൊ​ണ്ട് അ​ൽ അ​ൽ ബി​ദ പാ​ർ​ക്കി​ലെ എ​ക്സ്​​പോ​ ഇ​ന്റ​ർ​നാ​ഷ​ന​ൽ സോ​ൺ ​ഏ​രി​യ​യി​ൽ എ​ക്സ്​​പോ ഹൗ​സി​ന് അ​രി​കി​ലാ​യാ​ണ് പ​താ​ക പ്രദർശിപ്പിച്ചത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News