Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോക അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിന് ഖത്തറില്‍ തുടക്കമായി

February 03, 2024

news_malayalam_sports_news_updates

February 03, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോക അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ആസ്പയര്‍ ഡോം പ്രധാന വേദിയാകുന്ന ചാമ്പ്യന്‍ഷിപ്പില്‍ 201 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 2,600ലധികം കായികതാരങ്ങള്‍ പങ്കെടുക്കും. ആറ് ജല കായിക ഇനങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ വിജിയകളാകുന്നവര്‍ 2024ലെ പാരിസ് ഒളിംമ്പികിസില്‍ യോഗ്യത നേടും. നീന്തല്‍ മത്സരങ്ങളില്‍ പ്രമുഖരായ കായിക താരങ്ങളും പങ്കെടുക്കും. ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 18 വരെ മത്സരങ്ങള്‍ നടക്കും. 

ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ആസ്പയര്‍ ഡോമില്‍ അക്വാ മാര്‍ക്കറ്റും പ്രവര്‍ത്തിക്കും. ആസ്പയര്‍ ഡോമിനും ഹമദ് അക്വാട്ടിക് സെന്ററിനുമിടയില്‍ നടക്കുന്ന മാര്‍ക്കറ്റില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും സംഘടിപ്പിക്കും. ഫെബ്രുവരി 2 ന് ആരംഭിച്ച അക്വാ മാര്‍ക്കറ്റ് ഫെബ്രുവരി 17 വരെ തുടരും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9 മണിമുതല്‍ രാത്രി 10 വരെയും വാരാന്ത്യങ്ങളില്‍ ഉച്ചയ്ക്ക് 2 മണിമുതല്‍ രാത്രി 10 മണിവരെയും പ്രവര്‍ത്തിക്കും. പത്ത് ഖത്തര്‍ റിയാലാണ് (10 QR) പ്രവേശന നിരക്ക്. ക്യൂ ടിക്കറ്റ്‌സ് ആപ്പിലൂടെ പ്രവേശന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News