February 06, 2024
February 06, 2024
ദോഹ: ഖത്തറിൽ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ ഭേദഗതി വരുത്തിയതായി സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ അറിയിച്ചു. 'ഷരീക്' പ്ലാറ്റ്ഫോമിലൂടെ ശേഖരിച്ച ഡാറ്റയുടെ സമഗ്രമായ അവലോകനത്തിന്റെ ഭാഗമായാണ് തീരുമാനം. ഉപഭോക്താക്കളുടെ സംതൃപ്തി വര്‍ദ്ധിപ്പിക്കാനും, അവരുടെ ആവശ്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നിറവേറ്റാനും ലക്ഷ്യമിട്ടാണ് പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
പുതിയ ഷെഡ്യൂള്‍ പ്രകാരം, അല്‍ ഹിലാല്‍, അല്‍ റയ്യാന്‍, അല്‍ വക്ര എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങള്‍ രാവിലെ 7:30 മണി മുതല്‍ ഉച്ചയ്ക്ക് 1:00 മണി വരെയും, ഉച്ചക്ക് 1:00 മണി മുതല്‍ വൈകിട്ട് 6:00 മണി വരെയും രണ്ട് ജോലി ഷിഫ്റ്റുകളിൽ പ്രവർത്തിക്കും. അതേസമയം, പേള്‍, അല്‍ ദായെന്‍, അല്‍ ഖോര്‍, അല്‍ ഷമാല്‍ കേന്ദ്രങ്ങള്‍ രാവിലെ 7:30 മണി മുതല്‍ ഉച്ചയ്ക്ക് 12:30 മണി വരെ ഒരു ഷിഫ്റ്റില്‍ മാത്രമാണ് പ്രവര്‍ത്തിക്കുക.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F