Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ മാമോക്ക് അലുംനി വിന്റർ ക്യാമ്പ്‌ സംഘടിപ്പിച്ചു 

February 14, 2024

news_malayalam_local_association_news_updates

February 14, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: മുക്കം മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ഓർഫനേജ് കോളേജ് അലുംനി  ഖത്തർ ചാപ്റ്റർ വിന്റർ ക്യാമ്പും ഗ്രാൻഡ് മീറ്റപ്പും സംഘടിപ്പിച്ചു .

'ചിൽ മാമ്മോക് ദി വിന്റർ വൈബ്സ്‌' എന്ന പേരിൽ ഷഹാനിയയിലെ അൽ ഗാല ഫാമിലി റിസോർട്ടിൽ നടത്തിയ സംഗമത്തോടനുബന്ധിച്ചു നിരവധി കലാ കായിക മൽസരങ്ങൾ സംഘടിപ്പിച്ചു. പ്രസിഡന്റ് ഇല്യാസ് കെൻസ അധ്യക്ഷത വഹിച്ച പരിപാടി യു .സി അബു മാഷ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇർഷാദ് ചേന്നമംഗലൂർ സ്വാഗതം പറഞ്ഞു.

കാക്ക് ഇന്റർകോളേജ് മൽസരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച പെൺകുട്ടികളുടെ ഒപ്പന ടീം, വട്ടപ്പാട്ട് ടീം, വനിത കളുടെ ഒപ്പന ടീം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫ്യൂഷൻ ഡാൻസ് ഒപ്പന തുടങ്ങിയ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.

ഗൃഹാദുരത്വമുണർത്തിയ മാമാക്കിൻ തട്ടുകട സംഗമത്തിന് മാറ്റ് കൂട്ടി.

നാസിഫ് മൊയ്തു, ഫസ്ന,സജ്ന സലീം, ദൗലത്ത് അമ്പിലേരി, അബ്ബാസ് മുക്കം, ഷാഫി ചെറൂപ്പ, ലബീബ്, ഷാഹിദ്, ഹർഷാദ്,  നിഷാദ്, ഫാരിസ് ചേന്ദമംഗല്ലൂർ, റഫീഖ് സി.കെ, ഷംസു കൊടുവള്ളി, മുഹമ്മദ് ജാബിർ, ഹാരിസ് തച്ചം പൊയിൽ, സാദിഖ്, അഫ്സൽ കൊടുവള്ളി,    ജലീൽ, ഷബീർ , മുസ്തഫ കമാൽ , ഹിലാൽ,ആനന്ദ്, മെഹഫിൽ, അഫ്സൽ മാവൂർ, ഷബീർ കൂളിമാട് , മുഹമ്മദ് ചെറുവാടി തുടങ്ങിയവർ  നേതൃത്വം നൽകി. 

ട്രഷറർ മെഹ്ഫിൽ താമരശേരി നന്ദി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News