Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മുഖദ്ദം നക്ഷത്രം; ഖത്തറിൽ താപനില ഉയരാൻ സാധ്യത 

April 03, 2024

news_malayalam_weather_update_in_qatar

April 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ രണ്ടാം ഹമീം എന്നറിയപ്പെടുന്ന മുഖദ്ദം നക്ഷത്രം ഉദിച്ചതോടെ രാജ്യത്ത് താപനില ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നക്ഷത്രത്തിന്റെ ഉദയം 13 ദിവസം നീണ്ടുനില്‍ക്കും. ആ സമയത്ത്, വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്.

ഈ കാലയളവില്‍ ക്യുമുലസ് മേഘങ്ങള്‍ രൂപം കൊള്ളുകയും ഇടയ്ക്കിടെ ഇടിയും മഴയും മണല്‍ക്കാറ്റും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇന്ന് (ബുധൻ) കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാജ്യത്തിന്റെ തെക്ക് ഭാഗങ്ങളില്‍ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News