Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ മാലിന്യ നിർമാർജന പെർമിറ്റ് ഡിജിറ്റലാക്കുന്നു 

March 19, 2024

news_malayalam_new_rules_in_qatar

March 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ മാലിന്യ നിർമാർജന പെർമിറ്റ് സേവനം ഡിജിറ്റലൈസ് ചെയ്യുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. മാർച്ച് 30 മുതൽ ഡിജിറ്റൽ പെർമിറ്റ് ആരംഭിക്കും. മന്ത്രാലയത്തിലോ, പരിധിയിലുള്ള മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലോ, മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനുള്ള അനുമതിക്കായി പുതിയ സേവനം ആരംഭിക്കും. ആഭ്യന്തര മന്ത്രാലയവുമായി ലിങ്ക് ചെയ്‌ത് ആവശ്യമായ എല്ലാ രേഖകളും പരിശോധിച്ചതിന് ശേഷം ജീവനക്കാരുടെ ഇടപെടലില്ലാതെ ഉടനടി പെർമിറ്റുകൾ നൽകും.

മാലിന്യ സംസ്കരണ പെർമിറ്റ് സേവനത്തിൻ്റെ പുതിയ പതിപ്പിൻ്റെ പൈലറ്റ് ലോഞ്ചിന്റെ ഭാഗമായി സർക്കാർ ഏജൻസികൾ, സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ കമ്പനികൾ എന്നിവർക്കായി മുനിസിപ്പാലിറ്റി മന്ത്രാലയം ഇന്നലെ (തിങ്കൾ) ശിൽപശാല സംഘടിപ്പിച്ചിരുന്നു.

മുനിസിപ്പാലിറ്റി മന്ത്രാലയം വെബ്‌സൈറ്റിലൂടെ നൽകുന്ന ഇലക്‌ട്രോണിക് സേവനങ്ങളിലൊന്നാണ് മാലിന്യ നിർമാർജന പെർമിറ്റ് സേവനത്തിൻ്റെ പുതിയ പതിപ്പെന്ന് വേസ്റ്റ് റീസൈക്ലിംഗ് ആൻഡ് ട്രീറ്റ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ എൻജിൻ ഹമദ് ജാസിം അൽ ബഹർ പരിപാടിയെ അഭിസംബോധന ചെയ്തു പറഞ്ഞു. മാലിന്യ പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിനും ഇടപാടുകൾ വേഗത്തിലാക്കുന്നതിനുമായി മാലിന്യം സംസ്കരിക്കുന്നതിനുള്ള പെർമിറ്റ് പ്രക്രിയ സുഗമമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അൽ ബഹർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News