Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നിങ്ങൾ ഖത്തറിൽ വാഹനമോടിക്കുന്നവരാണോ,സൂക്ഷ്മതയില്ലെങ്കിൽ ഇങ്ങനെയൊരു മഹാവിപത്ത് നിങ്ങളെ കാത്തിരിക്കുന്നുണ്ട്

August 18, 2023

August 18, 2023

അൻവർ പാലേരി

ഖത്തറിൽ സ്വന്തമായി വാഹനമോടിക്കുന്നവരും സൗമനസ്യമെന്ന നിലയിൽ അപരിചതർക്ക് ലിഫ്റ്റ് കൊടുക്കുകയോ പണം വാങ്ങി 'കള്ള ടാക്സി' ഓടിക്കുന്നവരോ ആണെങ്കിൽ നിങ്ങൾ വലിയ അപകടത്തിൽ പെട്ടേക്കാം.നിങ്ങളുടെ വാഹനത്തിൽ കയറിയ വ്യക്തി കയ്യിൽ മയക്കുമരുന്ന് സൂക്ഷിക്കുകയോ ഏതെങ്കിലും കുറ്റകൃത്യത്തിലെ പ്രതിയോ ആണെങ്കിൽ പോലീസ് പരിശോധനയിൽ പിടിക്കപ്പെട്ടാൽ നിങ്ങൾക്കും ശിക്ഷ ലഭിക്കും.

ഖത്തർ നിയമപ്രകാരം,ഏതെങ്കിലുമൊരു ലിമോസിൻ കമ്പനിക്ക് കീഴിൽ ഡ്രൈവർ വിസയിൽ ജോലി ചെയ്യുന്നവർക്കോ ഖത്തർ മൊവാസലാത്തിന് കീഴിലെ കർവാ ടാക്സിയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർക്കോ മാത്രമാണ് യാത്രക്കാരിൽ നിന്ന് പണം ഈടാക്കാൻ അവകാശമുള്ളത്.സ്വകാര്യ വാഹനം ഉപയോഗിച്ച് യാത്രക്കാരെ വഴിയിൽ നിന്ന് സ്വീകരിക്കുകയും പണം ഈടാക്കുകയും ചെയ്യുന്നത് നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.ഇനി നിങ്ങൾക്കൊപ്പം യാത്ര ചെയ്യുന്ന വ്യക്തിയിൽ നിന്ന് നിങ്ങൾ പണം വാങ്ങിയില്ലെങ്കിലും പോലീസ് പരിശോധനയിൽ മയക്കുമരുന്ന് പോലുള്ള നിരോധിത വസ്തുക്കൾ കണ്ടെത്തിയാൽ നിങ്ങളും നിയമ നടപടികൾക്ക് വിധേയമായിരിക്കും. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ നിങ്ങൾ നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാൽ മുഖ്യപ്രതിക്ക് ലഭിക്കാവുന്ന വർഷങ്ങൾ നീണ്ട ജയിൽ വാസം ഉൾപ്പെടെയുള്ള ശിക്ഷകളിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയുമെങ്കിലും ഖത്തറിൽ ഉൾപെടെ മുഴുവൻ ജിസിസി രാജ്യങ്ങളിലും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്ന് പ്രത്യേകം ഓർക്കുക.അതേസമയം,ഏതെങ്കിലുമൊരു ലിമോസിൻ കമ്പനിക്ക് കീഴിൽ ഡ്രൈവർ തസ്തികയിലാണ് നിങ്ങളുടെ ഖത്തർ ഐ.ഡിയെങ്കിൽ ഏതൊരു യാത്രക്കാരനെയും സ്വീകരിക്കാൻ നിയമപ്രകാരം അനുമതിയുള്ളതിനാൽ ജിസിസി ആജീവനാന്ത വിലക്കെന്ന നിയമക്കുരുക്കിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാൻ സാധ്യതകൾ ഏറെയാണ്.

മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പ്രവേശനം ലഭിച്ചാലും ഐഡി അടിക്കാനാവില്ല 

ഈയിടെ ഖത്തറിൽ നിന്നും നാടുകടത്തപ്പെട്ട മൂന്നു പേർ സന്ദർശക വിസയിലും തൊഴിൽ വിസയിലുമായി യു.എ.ഇയിൽ എത്തിയെങ്കിലും പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നതായി ഞങ്ങളുടെ ദുബായ് ബ്യുറോ റിപ്പോർട്ട് ചെയ്തു.ഇത്തരക്കാർക്ക് സന്ദർശക വിസയിൽ മറ്റൊരു ഗൾഫ് രാജ്യത്തേക്ക് സന്ദർശനം അനുവദിക്കുമെങ്കിലും തൊഴിൽ വിസയിലേക്ക് മാറിയാൽ ഐഡി അടിക്കാൻ കഴിയില്ല.അതുകൊണ്ടു തന്നെ നാട്ടിലേക്ക് മടങ്ങേണ്ടി വരും.അതായത്,ഖത്തറിൽ മയക്കുമരുന്ന് കേസിൽ നിങ്ങൾ പ്രതിയല്ലെങ്കിലും രാജ്യത്തെ നിയമത്തിന് വിരുദ്ധമായി കള്ള ടാക്സി ഓടിക്കുകയും നിങ്ങളുടെ വാഹനത്തിൽ നിന്ന് ഗുരുതര കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതിയെ കണ്ടെത്തുകയും ചെയ്തു എന്നത് തന്നെ നിങ്ങൾക്ക് ജിസിസി രാജ്യങ്ങളിൽ വിലക്കേർപ്പെടുത്താൻ മതിയായ കാരണമാണെന്ന് പ്രത്യേകം ഓർക്കുക.

ഏതെങ്കിലുമൊരു രാജ്യത്ത് നിയമലംഘനം നടത്തി മറ്റൊരു ഗൾഫ് രാജ്യത്തെത്തിയാലും പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനായി ജിസിസി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങൾക്കിടയിൽ ജിസിസി ഇലക്ട്രോണിക് നെറ്റ്‌വർക്കിങ് സംവിധാനം ഈയിടെ നിലവിൽ വന്നിരുന്നു.

പ്രവാസികൾക്ക് ഉപകാരപ്രദമായ വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ 1 മുതൽ 867 വരെയുള്ള ഏതെങ്കിലും ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News